സ്‌പേസ് എക്‌സിന്റെ മറ്റൊരു ദൗത്യം കൂടി വിജയകരമായി പൂര്‍ത്തിയാക്കി; സൗദി അറേബ്യയുടെ കമ്മ്യൂണിക്കേഷന്‍സ് സാറ്റലൈറ്റ് അറബ്‌സാറ്റ്6എ വിക്ഷേപിച്ചത് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ ഹെവി റോക്കറ്റില്‍

(www.kvartha.com 12.04.2019) സ്‌പേസ് എക്‌സിന്റെ മറ്റൊരു ദൗത്യം കൂടി വിജയകരമായി പൂര്‍ത്തിയായി. സ്വകാര്യ ബഹിരാകാശ കമ്പനിയായ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ മറ്റൊരു ദൗത്യം കൂടി വിജയകരമായി പൂര്‍ത്തിയായത്. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ ഹെവി റോക്കറ്റിലാണ് സൗദി അറേബ്യയുടെ കമ്മ്യൂണിക്കേഷന്‍സ് സാറ്റലൈറ്റ് അറബ്‌സാറ്റ്6എ വിക്ഷേപിച്ചത്.

ലോകത്തെ ആദ്യ സംഭവമായിരുന്നു വിക്ഷേപണം പൂര്‍ത്തിയാക്കി മൂന്നു റോക്കറ്റുകളുടെ ബൂസ്റ്ററുകളും കൃത്യമായി തന്നെ ഭൂമിയില്‍ തിരിച്ചിറക്കിയത്. മൂന്ന് റോക്കറ്റുകള്‍ ഒന്നിപ്പിച്ചുള്ള ഫാല്‍ക്കണ്‍ ഹെവിയുടെ പരീക്ഷണ ദൗത്യം നേരത്തെ തന്നെ വിജയിച്ചിരുന്നെങ്കിലും വാണിജ്യപരമായ ആദ്യ വിക്ഷേപണമാണ് കഴിഞ്ഞ ദിവസം നടന്നത്.

SpaceX Falcon Heavy launches Arabsat-6A, World, News, Technology, Launch, Business

പ്രാദേശിക സമയം വൈകീട്ട് 6.35 നാണ് ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ വിക്ഷേപണം നടത്തിയത്. 34 മിനിറ്റുകള്‍ക്ക് ശേഷമാണ് അറബ്‌സാറ്റ്6എ കൃത്യമായ ഓര്‍ബിറ്റില്‍ വിക്ഷേപിച്ചത്. തുടര്‍ന്ന് മൂന്നു റോക്കറ്റ് ബൂസ്റ്ററുകളും പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് ലാന്‍ഡ് ചെയ്യുകയായിരുന്നു.

Keywords: SpaceX Falcon Heavy launches Arabsat-6A, World, News, Technology, Launch, Business.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?