വിമാനയാത്ര സുരക്ഷിതമാകാന്‍ എഞ്ചിനില്‍ കാണിക്കയിട്ടു; 66കാരി അറസ്റ്റില്‍, യാത്ര മുടങ്ങിയത് മണിക്കൂറുകളോളം
ടിയാന്‍ജിന്‍: (www.kvartha.com 19.04.2019) അടിക്കടിയുള്ള വിമാന ദുരന്തങ്ങള്‍ ഇപ്പോള്‍ തുടര്‍ക്കഥയാണ്. അതുകൊണ്ടുതന്നെ പലര്‍ക്കും വിമാനയാത്ര ഇപ്പോള്‍ ഒരു പേടി സ്വപ്‌നമാണ്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ യാത്രാമാര്‍ഗമാണ് വിമാനങ്ങള്‍ എന്ന് അവകാശപ്പെടുമ്പോഴാണ് പലര്‍ക്കും യാത്ര ചെയ്യാന്‍ പേടി തോന്നുന്നത്.
Keywords: Passenger tosses coins into plane engine for good luck, grounds flight for hours, News, Humor, China, Flight, Passengers, Woman, Religion, Police, Custody, World, Business.
തങ്ങളെ സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്ത് എത്തിക്കണമെന്ന് പ്രാര്‍ത്ഥിച്ചിട്ടാകും എല്ലാവരും യാത്ര തുടങ്ങാറുള്ളത് തന്നെ. എന്നാല്‍ മംഗോളിയയില്‍ നിന്നുള്ളൊരു വിമാന യാത്രക്കാരി പ്രാര്‍ത്ഥിക്കുക മാത്രമല്ല എഞ്ചിനിലേയ്ക്ക് നാണയതുട്ടുകള്‍ കാണിക്കയായി ഇടുകയും ചെയ്തു. ആറു നാണയ തുട്ടുകളാണ് ഇവര്‍ കാണിക്കയായി ഇട്ടത്.
ചൈനയിലെ ടിയാന്‍ജിന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് സംഭവം. നാണയതുട്ടുകള്‍ എറിയുന്നത് കണ്ട് ജീവനക്കാര്‍ വിമാനം പറക്കുന്നത് തടയുകയായിരുന്നു. ആറ് നാണയ തുട്ടുകളും എഞ്ചിന്റെ സമീപത്തുനിന്ന് ലഭിച്ചുവെങ്കിലും സുരക്ഷാകാരണങ്ങളാല്‍ വേറെ വിമാനമെത്തിച്ചാണ് പിന്നീട് സര്‍വീസ് നടത്തിയത്.

എഞ്ചിനകത്തേക്ക് നാണയം വീണിട്ടുണ്ടെങ്കില്‍ അതു വിമാനത്തിന്റെ സുരക്ഷയെതന്നെ ബാധിക്കും എന്നതുകൊണ്ടാണ് മറ്റൊരു വിമാനം എത്തിച്ച് സര്‍വീസ് നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. രാവിലെ 8.17ന് ടിയാന്‍ജിന്‍ വിമാനത്താവളത്തിലെത്തിയ വിമാനം തുടര്‍ന്ന് രണ്ടുമണിക്കൂര്‍ വൈകി 10.06 മണിക്കാണ് യാത്ര പുറപ്പെട്ടത്.
സംഭവത്തില്‍ യങ് എന്നു പേരുള്ള 66കാരിയെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. 10 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ പ്രവര്‍ത്തിമൂലം 100 ല്‍ അധികം യാത്രക്കാര്‍ രണ്ടു മണിക്കൂറില്‍ അധികമാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. സമാന സംഭവങ്ങള്‍ ഒന്നില്‍ അധികം തവണ ചൈനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
സംഭവത്തില്‍ യങ് എന്നു പേരുള്ള 66കാരിയെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. 10 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ പ്രവര്‍ത്തിമൂലം 100 ല്‍ അധികം യാത്രക്കാര്‍ രണ്ടു മണിക്കൂറില്‍ അധികമാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. സമാന സംഭവങ്ങള്‍ ഒന്നില്‍ അധികം തവണ ചൈനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
Keywords: Passenger tosses coins into plane engine for good luck, grounds flight for hours, News, Humor, China, Flight, Passengers, Woman, Religion, Police, Custody, World, Business.
Powered by Info News For You

Comments
Post a Comment