സ്മാര്‍ട്ട് ഫോണ്‍ ബാറ്ററിയുടെ ആരോഗ്യം ഏത് രീതിയില്‍? ബാറ്ററി ഏകദേശം 65 ശതമാനം മുതല്‍ 75 ശതമാനം വരെ ചാര്‍ജ് ഉണ്ടായിരിക്കുന്നതാണ് ബാറ്ററിക്ക് ആരോഗ്യകരം

ന്യൂഡല്‍ഹി: (www.kvartha.com 08.04.2019) സ്മാര്‍ട്ട് ഫോണുകള്‍ ചാര്‍ജ് ചെയ്യുക എന്നത് മിക്കവരുടെയും ദൈനംദിന ജീവിതത്തിലെ മുഖ്യ ജോലിയാണ്. എന്നാല്‍ ചാര്‍ജ് ചെയ്യുന്ന രീതി ശരിയാണോ? പല തരം ബാറ്ററികള്‍ ടെസ്റ്റ് ചെയ്യുകയും അവയുടെ പ്രവര്‍ത്തനത്തെയും പറ്റി പഠിക്കുകയും ചെയ്ത വിദഗ്ധര്‍ പറയുന്നു മിക്കവരുടെയും ബാറ്ററി ചാജിങ് രീതി തെറ്റാണെന്നാണ്.

രാത്രി മുഴുവന്‍ ഫോണും ടാബ്ലറ്റും ലാപ്ടോപ്പുമൊക്കെ ചാര്‍ജ് ചെയ്യാനിടുന്നത് നല്ല രീതിയല്ല എന്നാണ് കാഡക്സിന്റെ കീഴിലുള്ള ബാറ്ററി യൂണിവേഴ്സിറ്റി നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത്. എപ്പോഴെങ്കിലും ഒരിക്കല്‍ അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല. എന്നാല്‍ ശീലം അതാണെങ്കില്‍ ബാറ്ററിയും പെട്ടെന്ന് തന്നെ കേടാവുന്നു.

ഇടയ്ക്കിടെ ഒരു 10 മുതല്‍ 20 ശതമാനം വരെ ചാര്‍ജ് ചെയ്ത് ബാറ്ററികള്‍ക്ക് ഓരോ ചെറിയ 'സിപ്പു' നല്‍കുന്നതാണ് ശരിയായ ചാര്‍ജിങ്. ഒട്ടയടിക്ക് ചാര്‍ജ് ചെയ്യുന്നത് ബാറ്ററിയുടെ ആരോഗ്യത്തിന് നല്ലതെല്ലന്നാണ് ബാറ്ററി യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ നിരീക്ഷണം. ബാറ്ററി ഏകദേശം 65 ശതമാനം മുതല്‍ 75 ശതമാനം വരെ ചാര്‍ജ് ഉണ്ടായിരിക്കുന്നതാണ് ബാറ്ററിക്ക് ആരോഗ്യകരം.

How to charging smart phone battery, New Delhi, News, National, Technology, Mobile Phone, Business

മാത്രമല്ല വിദഗ്ധര്‍ പറയുന്നു പൂര്‍ണമായും ബാറ്ററി 100 ശതമാനം വരെ ചാര്‍ജ് ചെയ്യരുതെന്നാണ്. പരമാവധി 95 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ പാടുള്ളൂ. ലിഥിയം ബാറ്ററികളായത് കൊണ്ട് 100 ശതമാനം വരെ ചാര്‍ജ് ചെയ്യേണ്ട ആവശ്യമില്ല. ഹൈ വോള്‍ട്ടേജ് ബാറ്ററികളെ ആയാസപ്പെടുത്തുമെന്നാണ് അവരുടെ കണ്ടെത്തല്‍. എന്നാലും 100 ശതമാനം ചാര്‍ജ് ആകുന്നത് കൊണ്ട് കുഴപ്പമില്ല. ഫോണ്‍ ബാറ്ററിയെ കരുതലോടെ സൂക്ഷിക്കുന്നവര്‍ സിപ്പ് സിപ്പായി ചാര്‍ജ് നല്‍കുന്ന രീതിയാണ് തുടരേണ്ടത് എന്നാണ് വിദഗ്ധരുടെ നിര്‍ദേശം.

Keywords: How to charging smart phone battery, New Delhi, News, National, Technology, Mobile Phone, Business.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?