കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 63 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കോഴിക്കോട്:(www.kasargodvartha.com 26/04/2019) കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഏഴ് യാത്രക്കാരില്‍ നിന്നും 63 ലക്ഷം രൂപ വരുന്ന 2.2 കിലോ സ്വര്‍ണമാണ് പിടികൂടിയത്. സോക്സിനുള്ളില്‍ ഒളിപ്പിച്ചും, ശരീരത്തിനുള്ളിലാക്കിയും, ഹെയര്‍ക്രീമിനുള്ളില്‍ സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

 News, Kozhikode, Kerala, Top-Headlines, Airport, Gold, Karipur airport, An amount of 63 lack gold was seized in Karipur airport

തിരൂരങ്ങാടി കാരിപ്പറമ്പ് വെള്ളാനിപ്പുല്ലന്‍ അബ്ദുള്‍ ലത്തീഫ് , താമരശ്ശേരി കോരങ്ങാട് കൂരപ്പപ്പൊയില്‍ മുഹമ്മദ് സാദിഖ് , കൊടുവള്ളി വാവാട് മേല്‍ത്തൊടിയില്‍ ജമാല്‍ അബ്ദുള്‍റഹിം , നടുവണ്ണൂര്‍ കുറ്റിക്കണ്ടിയില്‍ ബഷീര്‍, പുതുപ്പാടി കൈതപ്പൊയില്‍ പാളയല്‍ത്തൊടി മുഹമ്മദ് ഫസല്‍ , കണ്ണൂര്‍ ചൊക്ലി മറ്റത്ത് പുതിയപുരയില്‍ അബ്ദുള്‍സാലിത്ത് മനോളി , കോഴിക്കോട് ഇരിങ്ങല്‍ നെല്ലിക്കുന്നുമ്മല്‍ ഷംസുദ്ദീന്‍ മലയില്‍ എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

അബ്ദുള്‍ ലത്തീഫ് ഹെയര്‍ക്രീമില്‍ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു. മുഹമ്മദ് സാദിഹ്, ജമാല്‍ അബ്ദുള്‍ റഹിം, അബ്ദുള്‍ സാലിത്ത് മനോളി, ഷംസുദ്ദീന്‍ എന്നിവര്‍ സ്വര്‍ണം പല മിശ്രിതമാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. ബഷീര്‍ 272 ഗ്രാം സ്വര്‍ണം സോക്സില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. മുഹമ്മദ് ഫസലിന്റെ ശരീരത്തിനുള്ളില്‍ നിന്നുമാണ് 349 ഗ്രാം സ്വര്‍ണം പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kozhikode, Kerala, Top-Headlines, Airport, Gold, Karipur airport, An amount of 63 lack gold was seized in Karipur airport


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?