62കാരനായ സണ്ണി ഡിയോളിനെ യുവനടനെന്നും തീപ്പൊരി താരമെന്നും വിശേഷിപ്പിച്ച് നിര്‍മലാ സീതാരാമന്‍; പൊളിച്ചടക്കി സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി: (www.kvartha.com 24.04.2019) ബിജെപിയില്‍ ചേര്‍ന്ന 62കാരനും ബോളിവുഡ് സൂപ്പര്‍സ്റ്റാറുമായ സണ്ണി ഡിയോളിനെ യുവനടനെന്നും തീപ്പൊരി താരമെന്നും വിശേഷിപ്പിച്ച കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. കേന്ദ്രമന്ത്രിയുടെ പ്രശംസ കുറച്ച് കടന്നുപോയില്ലേയെന്ന അഭിപ്രായവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
സണ്ണി ഡിയോള്‍ സൂപ്പര്‍താരമാണെന്ന് അംഗീകരിക്കുന്നുവെങ്കിലും നിര്‍മലാ സീതാരാമനേക്കാള്‍ മൂന്ന് വയസ് കൂടുതല്‍ പ്രായമുണ്ടെന്ന കാര്യം മറക്കരുത് എന്നുള്ള പ്രതികരണവും വന്നു. 1997 ല്‍ ഇറങ്ങിയ ബോര്‍ഡര്‍ എന്ന സിനിമയില്‍ സണ്ണി ഡിയോള്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും ദേശീയതയുടേയും ദേശസ്നേഹത്തിന്റേയും ഉജ്വല പതിപ്പായിരുന്നു ആ സിനിമയെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. 1971 ലെ ഇന്ത്യാ-പാക് യുദ്ധം പ്രമേയമാക്കി നിര്‍മിച്ച ചിത്രമായിരുന്നു ബോര്‍ഡര്‍. സണ്ണി ഡിയോളിനെ ബി.ജെ.പിയില്‍ ചേര്‍ക്കുന്ന ചടങ്ങിലായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രതികരണം.
അതിനിടെ സണ്ണി ഡിയോള്‍ പഞ്ചാബിലെ ഗുര്‍ദാസ്പുരില്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്നും സൂചനയുണ്ട്. മെയ് 19 നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിര്‍മലാ സീതാരാമനെ കൂടാതെ കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയലും താരത്തെ പ്രശംസിച്ചു. സണ്ണി ഡിയോളിന്റെ സിനിമകള്‍ യുവജനങ്ങള്‍ക്ക് പ്രചോദനമായി എന്നാണ് ഗോയലിന്റെ അഭിപ്രായം. സണ്ണിയുടെ പ്രകടനം ഹൃദയത്തിന്റെ ഉള്ളില്‍ നിന്നായതുകൊണ്ട് അത് വെറും അഭിനയമായി തള്ളിക്കളയാനാവില്ലെന്നും ഗോയല്‍ പ്രശംസിച്ചു.
പിതാവ് ധര്‍മേന്ദ്രയ്ക്കും രണ്ടാനമ്മയായ ഹേമമാലിനിയ്ക്കും ശേഷം ബിജെപിയിലേക്കെത്തുന്ന കുടുംബത്തിലെ മൂന്നാമത്തെയാളാണ് സണ്ണി ഡിയോള്‍. ഹേമമാലിനി ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിന്ന് മത്സരിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Nirmala Sitharaman, 59, Calls Sunny Deol, 62, Young Actor. Twitter ROFLs, New Delhi, News, Politics, BJP, Cine Actor, Bollywood, Social Network, Minister, Humor, Lok Sabha, Election, Trending, Cinema, Entertainment, National.

Powered by Info News For You

Comments
Post a Comment