ഹോംവര്‍ക്ക് ചെയ്യാന്‍ മടിച്ചതിന് 5വയസുകാരിയായ മകളെ മര്‍ദിച്ച് കൊന്നു; പിതാവ് അറസ്റ്റില്‍

അല്‍ബുക്കര്‍ക്ക്: (www.kvartha.com 09.04.2019) ഹോംവര്‍ക്ക് ചെയ്യാന്‍ മടിച്ചതിന് അഞ്ചുവയസുകാരിയായ മകളെ മര്‍ദിച്ച് കൊന്ന സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. ഇക്കഴിഞ്ഞ വ്യാഴാഴ്ച അമേരിക്കയിലെ ന്യൂ മെക്‌സിക്കോയിലാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.

അല്‍ബുക്കര്‍ക്കിലെ 36കാരനായ ബ്രാന്‍ഡണ്‍ റെയ്‌നോള്‍ഡ്‌സ് ആണ് ഹോം വര്‍ക്ക് ചെയ്യാന്‍ മടി കാണിച്ച അഞ്ചുവയസുകാരിയായ മകള്‍ സാറ ഡുബോയ്‌സ് ഗില്‍ബ്യൂവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പിതാവിനെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. പിന്നീട് ബ്രാന്‍ഡണ്‍ റെയ്‌നോള്‍ഡ്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു.

Father Arrested After Allegedly Killing Daughter, 5, for Not Doing Homework, News, America, Murder, Crime, Criminal Case, Police, Arrested, Hospital, Injured, Treatment, World

പോലീസിന്റെ ചോദ്യം ചെയ്യലില്‍ ബ്രാന്‍ഡണ്‍ കുറ്റം സമ്മതിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് താന്‍ ഹോം വര്‍ക്ക് ചെയ്യാത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ നിസാരമായി അവള്‍ അത് തള്ളിക്കളഞ്ഞു. ഇതോടെ അനുസരണക്കേട് കാട്ടിയ മകളെ താന്‍ മര്‍ദിക്കുകയായിരുന്നുവെന്നും ഉടന്‍ തന്നെ മരണം സംഭവിച്ചുവെന്നും പിതാവ് കുറ്റസമ്മതം നടത്തി.

 Father Arrested After Allegedly Killing Daughter, 5, for Not Doing Homework, News, America, Murder, Crime, Criminal Case, Police, Arrested, Hospital, Injured, Treatment, World

പിന്നീട് താന്‍ 911 ലേക്ക് വിളിച്ച് സാറയ്ക്ക് ഹൃദയാഘാതം സംഭവിച്ചു എന്ന് അറിയിച്ചു. ഉടന്‍തന്നെ സ്ഥലത്തെത്തിയ രക്ഷാ പ്രവര്‍ത്തകര്‍ കുട്ടിയെ യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ മെക്‌സിക്കോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് കുട്ടി മരിച്ചിരുന്നുവെന്ന് പോലീസ് പപറഞ്ഞു.

ഉടന്‍തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ അടിയന്തിര വിഭാഗത്തെ വിവരം അറിയിക്കുകയും ബ്രാന്‍ഡണ്‍ന്റെ വീട് പരിശോധിക്കുകയും ചെയ്തു. പരിശോധനയില്‍ വീടിന്റെ സ്വീകരണമുറിയില്‍ ചോരപ്പാടുകള്‍ കണ്ടെത്തി. വീട്ടില്‍ നിന്നും നിലവിളി കേട്ടതായി അയല്‍ക്കാരന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുട്ടിക്ക് ഗുരുതരമായ പരിക്ക് സംഭവിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതരും പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Father Arrested After Allegedly Killing Daughter, 5, for Not Doing Homework, News, America, Murder, Crime, Criminal Case, Police, Arrested, Hospital, Injured, Treatment, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?