പതിനൊന്നിന്റെ നിറവില്‍ ഒബ്‌റോണ്‍ മാള്‍: ആഘോഷങ്ങള്‍ ഏപ്രില്‍ 5ന് തുടങ്ങും

കൊച്ചി:(www.kvartha.com 03/04/2019) അന്താരാഷ്ട്ര ഷോപ്പിംഗ് അനുഭവം കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ച ഒബ്‌റോണ്‍ മാളിന്റെ അഞ്ചുമാസം നീണ്ടുനില്‍ക്കുന്ന പതിനൊന്നാം വാര്‍ഷികാഘോഷങ്ങള്‍ക്കും ഷോപ്പിങ്ങ് ഉത്സവത്തിനും ഏപ്രില്‍ അഞ്ചിന് തുടക്കമാകും. ആഘോഷങ്ങളുടെ ഉദ്ഘാടനം ഏപ്രില്‍ അഞ്ചിന് വൈകിട്ട് 5ന് കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷ് ഐ.എ.എസ് നിര്‍വ്വഹിക്കും.

News, Kochi, Kerala, Celebration, The Oberon Mall 11th anniversary celebration

മാള്‍ ചെയര്‍മാന്‍ എം.എ മുഹമ്മദ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ഗൗരി ലക്ഷ്മിയുടെയും സംഘത്തിന്റെയും ബാന്റ് പെര്‍ഫോര്‍മന്‍സും അരങ്ങേറും. ഷോപ്പിങ്ങ് ഉത്സവത്തോടനുബന്ധിച്ച് എല്ലാ ആഴ്ചകളിലും, എല്ലാ മാസങ്ങളിലും നറുക്കെടുപ്പിലൂടെ എല്‍.ഇ.ടി ടിവികള്‍, സ്മാര്‍ട്ട് ഫോണുകള്‍, പ്രീമിയം വാച്ചുകള്‍, ടൂര്‍ പാക്കേജുകള്‍ കൂടാതെ മറ്റ് അനേകം സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്ക് നല്‍കും. മെഗാ ബംബര്‍ സമ്മാനങ്ങളായി നിസാന്‍ കിക്‌സ് കാറും, ബി.എം.ഡബ്ല്യൂ ജി310 ആര്‍ മോട്ടോര്‍ ബൈക്കുമാണ് നല്‍കുന്നത്.

സെപ്റ്റംബര്‍ 15 വരെ നീളുന്ന പതിനൊന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സമ്മര്‍ സര്‍പ്രൈസ്, ടോയ് ഫെസ്റ്റ്, വിഷു ലക്കി കാര്‍ട്ട്, ക്യൂന്‍ ഓഫ് ഒബ്‌റോണ്‍ കോണ്ടെസ്റ്റ്, ഡേറ്റ് ഫെസ്റ്റ്, മാംഗോ ഫെസ്റ്റ്, ബാക് ടു സ്‌കൂള്‍ ഫെസ്റ്റ്, ഹാഫ് പ്രൈസ് സെയില്‍, ഒബ്‌റോണ്‍ ബാന്റ് വാര്‍, ഡെനിം ഫെസ്റ്റ്, ഓണം ഫെസ്റ്റ് തുടങ്ങി നിരവധി ഷോപ്പിംഗ് അനുഭവങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ എം.എം. സുഫൈര്‍, സെന്റര്‍ മാനേജര്‍ ജോജി ജോണ്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ റിന്റു ആന്റണി എന്നിവര്‍ പറഞ്ഞു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Celebration, The Oberon Mall 11th anniversary celebration


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?