5 വര്‍ഷമായി വെന്റിലേറ്ററില്‍; ഒടുവില്‍ ആ ഏഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി

തൃശ്ശൂര്‍: (www.kvartha.com 10.04.2019) ബ്രെയിന്‍ സ്‌റ്റെം ഡിമൈലിനേഷന്‍ എന്ന അസുഖത്തെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തിലേറെയായി വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ഏഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി. വടക്കാഞ്ചേരി, മുള്ളൂര്‍ക്കര മന്ദലാംകുന്ന് കൊല്ലമാക്കല്‍ ശിവദാസിന്റെയും സവിതയുടെയും മകന്‍ സച്ചു മോന്‍ എന്ന അദ്രിദാസ് (ഏഴ്) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

മസ്തിഷ്‌കജ്വരത്തിന് സമാനമായ രോഗമാണ് ബ്രെയിന്‍ സ്‌റ്റെം ഡിമൈലിനേഷന്‍. 2013 ഡിസംബറിലായിരുന്നു അദ്രിദാസിന്റെ ശരീരം മുഴുവന്‍ നീല നിറമായി മാറിയത്. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നിന്ന് വിദഗ്ധപരിശോധനയ്ക്കായി തിരുവനന്തപുരം ശ്രീചിത്രയിലേക്ക് മാറ്റിയപ്പോഴാണ് തലച്ചോറിലെ നീര്‍ക്കെട്ടാണ് രോഗകാരണമെന്ന് തിരിച്ചറിയുന്നത്. പിന്നെ ആദ്രിദാസ് വെന്റിലേറ്ററിലായി.

7 years old boy dies after 5 year ventilator, Thrissur, News, Kerala, Death, Child, Doctor, Treatment, hospital

പ്രതീക്ഷകളെല്ലാം അവസാനിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ തന്നെ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മെഡിക്കല്‍ കോളജിലെ ശിശുരോഗവിഭാഗം മേധാവി ഡോ. കെ കെ പുരുഷോത്തമന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഡോക്ടര്‍മാരുടെ ഒരു സംഘമായിരുന്നു അദ്രിദാസിനെ ചികിത്സിച്ചിരുന്നത്. ഒരേയൊരു വെന്റിലേറ്റര്‍ അവനായി അവര്‍ നീക്കിവെച്ചു. ഒരു പ്രതീക്ഷയുമില്ലാത്ത കുഞ്ഞിനായി ഇത് ചെയ്തതിന് അവര്‍ ഒരുപാട് പഴികേട്ടു.

എല്ലാവരും ഒരു അദ്ഭുതം പ്രതീക്ഷിച്ചിരുന്നെങ്കിലും ചൊവ്വാഴ്ച രാവിലെ ആ മിടിപ്പ് നിലച്ചു. ഡോക്ടര്‍മാരടക്കം കണ്ണീരോടെയാണ് അദ്രിദാസിന്റെ മൃതദേഹം വിട്ടുനല്‍കിയത്.

Keywords: 7 years old boy dies after 5 year ventilator, Thrissur, News, Kerala, Death, Child, Doctor, Treatment, hospital.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?