കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരി മരിച്ചു, 5 പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍

കുണ്ടംകുഴി: (www.kasargodvartha.com 03.04.2019) കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരി മരിച്ചു. കുറ്റിക്കോല്‍ കരുവിഞ്ചിയത്തെ കെ നാരായണി അമ്മയാണ് (91) മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ബാലനടുക്കത്ത് വെച്ചാണ് അപകടമുണ്ടായത്. പനയാല്‍ ബംഗാട് തറവാട്ടില്‍ പോയി തിരിച്ചുവരികയായിരുന്ന നാരായണി അമ്മ സഞ്ചരിച്ച കാറും മരുതടുക്കത്ത് നിന്നും അഞ്ചാംമൈലിലേക്ക് പോവുകയായിരുന്ന ഓട്ടോ റിക്ഷയുമാണ് കൂട്ടിയിടിച്ചത്.
 Kundamkuzhi, Kasaragod, News, Accident, Death, Car-Accident, Obituary, 1 dies in accident

അപകടത്തില്‍ പരിക്കേറ്റ കാര്‍ യാത്രക്കാരായ തേജാമോള്‍ (എട്ട്), ജയമോഹനന്‍ (40), നാരായണന്‍ (65), ഓട്ടോ യാത്രക്കാരായ അബ്ദുല്ല (65), ഖദീജത്ത് തബ്ഷീറ (16) എന്നിവരെ പരിക്കുകളോടെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

മക്കള്‍: നാരായണന്‍ നായര്‍, ശാന്ത, കാര്‍ത്യായനി, ദാമോദരന്‍, ബേബി, കരുണാകരന്‍, ഗംഗ. മരുമക്കള്‍: ബാലാമണി, മാലിങ്കു നായര്‍, കുഞ്ഞമ്പു നായര്‍, പ്രമീള, ബാലകൃഷ്ണന്‍, പാര്‍വതി, നാരായണന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kundamkuzhi, Kasaragod, News, Accident, Death, Car-Accident, Obituary, 1 dies in accident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?