റിട്ട. അധ്യാപികയുടെ വീട്ടില്‍ നിന്നും 5 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി

മംഗളൂരു: (www.kasargodvartha.com 27.04.2019) റിട്ട. അധ്യാപികയുടെ വീട്ടില്‍ നിന്നും അഞ്ചു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. ഉഡുപ്പി ശങ്കരാപുര കുര്‍കളു സുഭാഷ് നഗറിലെ റിട്ട. അധ്യാപിക ഇറേനി മാര്‍ട്ടിസിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച പള്ളിയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയെത്തി അലമാരയില്‍ അഴിച്ചുവെച്ചതായിരുന്നു സ്വര്‍ണാഭരണങ്ങള്‍.

വെള്ളിയാഴ്ച രാവിലെ നോക്കിയപ്പോള്‍ സ്വര്‍ണം കാണാനില്ലായിരുന്നു. വീടുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമായിരിക്കാം മോഷണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ഇറേനിയും ഭര്‍ത്താവും മകനും വേലക്കാരിയുമാണ് വീട്ടിലുള്ളത്. വേലക്കാരിയെ ചോദ്യം ചെയ്തു. വിവരമരിഞ്ഞ് വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ ഷിര്‍വ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, Top-Headlines, National, Robbery, gold, Gold ornaments robbed from Rtd. teacher's house
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?