5 വര്‍ഷത്തെ അധികാര കാലയളവില്‍ ഒരിക്കല്‍ പോലും മാധ്യമങ്ങളെ അഭിമുഖീകരിക്കാത്ത ഒരു പ്രാധാനമന്ത്രി; മോദി വെള്ളിയാഴ്ച മാധ്യമങ്ങളെ കാണും

ന്യൂഡല്‍ഹി: (www.kvartha.com 24.04.2019) അഞ്ച് വര്‍ഷത്തെ അധികാര കാലയളവില്‍ ഒരിക്കല്‍ പോലും മാധ്യമങ്ങളെ അഭിമുഖീകരിക്കാത്ത പ്രാധാനമന്ത്രി നരേന്ദ്ര മോദി ഒടുവില്‍ മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചു. വെള്ളിയാഴ്ച വാരാണാസിയില്‍ മോദി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമെന്നാണ് അറിയിപ്പ്. അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വാര്‍ത്താസമ്മേളനം വിളിക്കുന്നത്.
National, News, Narendra Modi, Prime Minister, Media, Press meet, Cong on PM’s First Press Conference Buzz

മാധ്യമങ്ങളെ അഭിസംബോധന ചെയ്യാന്‍ മോദിക്ക് ധൈര്യമില്ലെന്നും ചോദ്യങ്ങളെ നേരിടാന്‍ മോദിക്ക് ഭയമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മോദിയെ നിരന്തരം പരിഹസിച്ചിരുന്നു. ഇതിനു മറുപടിയെന്നോണം ബോളിവുഡ് താരം അക്ഷയ് കുമാറുമായുള്ള മോദിയുടെ സൗഹൃദസംഭാഷണം ബുധനാഴ്ച രാവിലെ പുറത്തുവിട്ടിരുന്നു. അതിനു ശേഷമാണ് മോദി വാര്‍ത്താസമ്മേളനം വിളിക്കുന്നുവെന്ന പ്രഖ്യാപനവും വരുന്നത്. എല്ലാ മാധ്യമപ്രവര്‍ത്തകരേയും വാര്‍ത്താ സമ്മേളനത്തിന് ക്ഷണിക്കുമോ അതോ തെരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങളുമായി മാത്രമാണോ മോദിയുടെ സംവാദം എന്ന കാര്യം വ്യക്തമല്ല.

മോദിയുടെ മാധ്യമങ്ങളെ കാണുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ സംഭവത്തെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് മോദിയെ പരിഹസിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Narendra Modi, Prime Minister, Media, Press meet, Cong on PM’s First Press Conference Buzz


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?