ബി എസ് എന്‍ എല്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് 5 മാസമായി ശമ്പളമില്ല

നീലേശ്വരം: (www.kasargodvartha.com 02.04.2019) ബി എസ് എന്‍ എല്‍ കണ്ണൂര്‍ ഡിവിഷന് കീഴില്‍ മാഹി മുതല്‍ മഞ്ചേശ്വരം വരെയുള്ള ഓഫീസുകളില്‍ ജോലി ചെയ്യുന്ന 237 ജീവനക്കാര്‍ക്ക് അഞ്ചുമാസമായി ശമ്പളമില്ല. കണ്ണൂര്‍ എസ് എസ് എ മേധാവികളുടെ കടുംപിടുത്തമാണ് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്തതിന് കാരണമെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.

കണ്ണൂര്‍ എസ് എസ് എ ഒഴികെ കേരളത്തിലെ മറ്റ് എല്ലാ എസ് എസ് എയിലെയും തൊഴിലാളികള്‍ കരാറുകാരുടെ കീഴില്‍ ജോലി ചെയ്യാന്‍ തയ്യാറായപ്പോള്‍ കണ്ണൂര്‍ മേഖലയിലെ 237 ജീവനക്കാര്‍ കരാറുകാര്‍ക്ക് കീഴില്‍ ജോലി എടുക്കാന്‍ വിസമ്മതിക്കുകയും തങ്ങളെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിലുള്ള പ്രതികാരബുദ്ധിയായാണ് കഴിഞ്ഞ അഞ്ചുമാസമായി കണ്ണൂര്‍ മേഖലയിലെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതിരിക്കാന്‍ കാരണമെന്നാണ് പറയുന്നത്.

അതേ സമയം ഫണ്ടിന്റെ അഭാവമാണ് ശമ്പളം നല്‍കാന്‍ കഴിയാതിരിക്കുന്നതെന്നാണ് ഉദ്യോഗസ്ഥ മേധാവികള്‍ പറയുന്നത്. കണ്ണൂര്‍ മേഖലയില്‍ ഒഴികെ മറ്റു എല്ലാ സ്ഥലങ്ങളിലെയും ജീവനക്കാര്‍ കരാറുകാരുടെ കീഴിലാണ് ജോലി ചെയ്യുന്നത്. അഞ്ചുമാസമായി ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാണ്. ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് ബി എസ് എന്‍ എല്‍ വര്‍ക്കേഴ്സിന്റെ നേതൃത്വത്തില്‍ നീലേശ്വരം കസ്റ്റമര്‍ സര്‍വ്വീസ് സെന്റര്‍ ചൊവ്വാഴ്ച രാവിലെ തൊഴിലാളികള്‍ ഉപരോധിച്ചു. കെ മധുസൂദനന്‍, മുള്ളിക്കല്‍ മോഹനന്‍, വിജയന്‍ നീലേശ്വരം, കാര്‍ത്തികേയന്‍, രതീഷ്, ജനാര്‍ദനന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇവരെ പിന്നീട് നീലേശ്വരം പോലീസ് അറസ്റ്റു ചെയ്ത് നീക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kannur, Top-Headlines, BSNL, No salary for BSNL Temporary employees for 5 months
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?