ആറു വയസുകാരിയെ ജ്വല്ലറിയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാപാരിക്ക് 5 വര്‍ഷം തടവും പിഴയും

കാസര്‍കോട്: (www.kasargodvartha.com 17.04.2019) ആറു വയസുകാരിയെ ജ്വല്ലറിയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വ്യാപാരിയെ അഞ്ച് വര്‍ഷം തടവിനും 25,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. പെര്‍ള ഇടിയടുക്കയിലെ ചിതാനന്ദ ആചാര്യ (50)യെയാണ് കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി എസ് ശശികുമാര്‍ ശിക്ഷിച്ചത്.

2016 സെപ്തംബര്‍ 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജ്വല്ലറിയിലേക്ക് ആറു വയസുകാരിയെ പ്രലോഭിപ്പിച്ച് കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. പിഴയടച്ചില്ലെങ്കില്‍ ആറു മാസം തടവ് അനുഭവിക്കണം. പിഴയടച്ചാല്‍ പിഴ തുക കുട്ടിക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു. ഇതുകൂടാതെ ഇരയ്ക്കുള്ള നഷ്ടപരിഹാര സ്‌കീമില്‍ നിന്നും കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Molestation, Crime, court, Imprisonment for Molestation case accused


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?