ഫോണിലൂടെ പരിചയപ്പെട്ട് പ്രണയം, തുടര്‍ന്ന് ക്ഷേത്രത്തില്‍ വെച്ച് താലിചാര്‍ത്തല്‍; പിന്നാലെ യുവതിയുടെ 5 പവന്‍ സ്വര്‍ണാഭരണങ്ങളും ഏഴ് ലക്ഷം രൂപയും തട്ടിയെടുത്തുവെന്ന് പരാതി, യുവാവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്

വെളളരിക്കുണ്ട്: (www.kasargodvartha.com 10.04.2019) പ്രണയം നടിച്ച് ഹോംനഴ്സില്‍ നിന്നും അഞ്ചുപവന്‍ സ്വര്‍ണാഭരണങ്ങളും ഏഴുലക്ഷം രൂപയും തട്ടിയെടുത്തതായി കേസ്. ചിറ്റാരിക്കാല്‍ സ്വദേശി എബിന്‍ സെബാസ്റ്റ്യന്‍ ബന്ധുക്കളായ സാലി, എയ്ഞ്ചല്‍, ജോയ് മോന്‍, സിനി എന്നിവര്‍ക്കെതിരെയാണ് ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തത്. ആലപ്പുഴ പാതിരാപ്പള്ളി കാക്കരിയില്‍ കെ ഷീബ (30)യുടെ പരാതിയിലാണ് അഞ്ചുപേര്‍ക്കെതിരെ കേസെടുത്തത്.

2013 ഓഗസ്റ്റില്‍ തൃപ്പുണിത്തറയില്‍ യുവതി ഹോംനഴ്സായി ജോലി ചെയ്യുന്നതിനിടെയാണ് മൊബൈല്‍ ഫോണ്‍ വഴി എബിന്‍ സെബാസ്റ്റ്യനുമായി ഷീബ പരിചയത്തിലായത്. പരിചയം പിന്നീട് പ്രണയമായി മാറി. ഒടുവില്‍ മംഗുളൂരുവിന് സമീപത്തെ ഒരു ക്ഷേത്രത്തില്‍ വെച്ച് എബിന്‍ സെബാസ്റ്റ്യന്‍ ഷീബയുടെ കഴുത്തില്‍ താലി ചാര്‍ത്തി. നിയമപരമായ വിവാഹം പിന്നീട് നടത്താമെന്ന് പ്രലോഭിപിപ്പിച്ചായിരുന്നു ക്ഷേത്രത്തില്‍ വെച്ച് താലികെട്ടിയതെന്നും പരാതിയില്‍ പറയുന്നു. വിവാഹശേഷമാണ് എബിന്‍ സെബാസ്റ്റ്യനും ബന്ധുക്കളും ചേര്‍ന്ന് സ്വര്‍ണവും പണവും കൈക്കലാക്കി ഷീബയെ വഞ്ചിച്ചതെന്നും പരാതിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Vellarikundu, Top-Headlines, Youth, Love, mobile-Phone, Social-Media, Cheating case against youth and family
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?