ജെ ഡി കോം മേധാവി റിച്ചാര്‍ഡ് ലിയുവിനെതിരെ ലൈംഗികാരോപണവുമായി വിദ്യാര്‍ത്ഥിനി; തെളിവായി വീഡിയോ ക്ലിപ്പുകളും; 50,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യം
ബീജിംഗ്: (www.kvartha.com 25.04.2019) ജെഡി.കോമിന്റെ സ്ഥാപകനും ഉടമയുമായ റിച്ചാര്‍ഡ് ലിയുവിനെതിരെ ലൈംഗികാരോപണവുമായി വിദ്യാര്‍ത്ഥിനി. ലിയു ജിങ്ഗ്യാവോ എന്ന 21കാരിയായ കോളജ് വിദ്യാര്‍ഥിനിയാണ് ടെക് വ്യവസായത്തിലെ ചൈനീസ് കോടീശ്വരന്മാരില്‍ ഒരാളായ റിച്ചാര്‍ഡ് ലിയുവിനെതിരെ മാനഭംഗ പരാതിയുമായി രംഗത്തെത്തിയത്. തനിക്കു കുറഞ്ഞത് 50,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ലിയുവിന്റെ ആവശ്യം. എന്നാല്‍ തനിക്കെതിരെയുള്ള വിദ്യാര്‍ത്ഥിനിയുടെ ആരോപണം റിച്ചാര്‍ഡ് തള്ളിക്കളഞ്ഞു.
മാനഭംഗപ്പെടുത്തിയത് തെളിവായി രണ്ട് വീഡിയോ ക്ലിപ്പുകളും വിദ്യാര്‍ത്ഥിനി പുറത്തുവിട്ടിട്ടുണ്ട്. സുരക്ഷാ ക്യാമറയില്‍ നിന്നുള്ള ഈ വിഡിയോ ക്ലിപ്പുകള്‍ സംഭവത്തിലേക്കു വെളിച്ചം വീശുമോ എന്നാണ് ഇപ്പോള്‍ പോലീസ് അന്വേഷിക്കുന്നത്. അതേസമയം പുറത്തു വന്ന വിഡിയോ ക്ലിപ്പുകള്‍ തങ്ങളുടെ വാദം തെളിയിക്കുന്നതാണെന്ന് റിച്ചാര്‍ഡിന്റെയും ലിയുവിന്റെയും അഭിഭാഷകര്‍ അവകാശപ്പെട്ടു.
ചൈനീസ് മൈക്രോ ബ്ലോഗിങ് സൈറ്റായ വെയ്ബോയിലാണ് അജ്ഞാതന്‍ ഈ വിഡിയോ ക്ലിപ്പുകള്‍ ആദ്യം അപ്ലോഡു ചെയ്തത്. പിന്നീട് യുട്യൂബിലും എത്തി. ഈ ക്ലിപ്പുകള്‍ എഡിറ്റു ചെയ്തവയാണെങ്കിലും അവ കൃത്രിമമാണെന്ന് റിച്ചാര്‍ഡിന്റെ അറ്റോര്‍ണികള്‍ പറഞ്ഞു. ഒരു ഗ്രൂപ് ഡിന്നറില്‍ റിച്ചാര്‍ഡും ലിയുവും അടുത്തിരുന്ന് ആഹാരം കഴിക്കുന്നതും പിന്നീട് ഇരുവരും ലിയുവിന്റെ അപ്പാര്‍ട്ട്മെന്റിലേക്ക് കൈകോര്‍ത്തു നടന്നു പോകുന്നതുമാണ് വിഡിയോകളില്‍ കാണുന്നത്.
ചൈനയിലെ ധനാഢ്യരില്‍ ഒരാളാണ് റിച്ചാര്‍ഡ്. മിനിയപൊളിസില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് ലിയുവുമായുള്ള പ്രശ്നം നടക്കുന്നത്. ഡിന്നര്‍ സമയത്ത് റിച്ചാര്‍ഡ് തന്നെ നിര്‍ബന്ധപൂര്‍വം ധാരാളം മദ്യം കഴിക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് ലിയൂവിന്റെ പരാതിയില്‍ പറയുന്നത്. ഡിന്നറിന് ശേഷം റിച്ചാര്‍ഡ് തന്റെ ആഢംബര വാഹനത്തില്‍ (limousine) വച്ച് തന്നെ ആക്രമിച്ചുവെന്നും തന്റെ അപ്പാര്‍ട്ട്മെന്റില്‍ വച്ച് മാനഭംഗപ്പെടുത്തി എന്നും ലിയു ആരോപിക്കുന്നു.
ആദ്യ വീഡിയൊ ക്ലിപ്പില്‍ റിച്ചാര്‍ഡും 21-കാരിയായ കോളജ് വിദ്യാര്‍ഥിയും മിനിയപൊളിസില്‍ നടന്ന ഒരു ഗ്രൂപ്പ് ഡിന്നറില്‍ ഭക്ഷണം കഴിക്കുന്നതാണ് കാണാന്‍ കഴിയുന്നത്. വീഡിയോയില്‍ ഇവര്‍ രണ്ടു സീറ്റിനപ്പുറം ഇരുന്നാണ് ആഹാരം കഴിക്കുന്നത്. ഇവര്‍ സംസാരിക്കുന്നത് മറ്റുളളവരുമായാണെന്നും തോന്നുന്നു. കുറച്ചു സമയം കഴിഞ്ഞ് റിച്ചാര്‍ഡ് പുറത്തേക്കിറങ്ങുന്നു. അല്‍പ സമയത്തിനു ശേഷം ലിയുവും പുറത്തേക്കു പോകുന്നു. എന്നാല്‍ ഈ വിഡിയോയില്‍ സമയം കാണിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
മന്‍ഗ്സൗ ഇവന്റ്സ് ('Mingzhou Events') എന്ന അക്കൗണ്ടാണ് ഈ വിഡിയോകള്‍ അപ്ലോഡു ചെയ്തിരിക്കുന്നത്. വിഡിയോയ്ക്കു താഴെ നല്‍കിയിരിക്കുന്ന വിവരണത്തില്‍ ചൂണ്ടിക്കാണിക്കുന്നത് ലിയു മദ്യപിച്ചല്ല നടക്കുന്നതെന്നും ഉറച്ച ചുവടു വയ്പ്പുകളോടെയാണ് റിച്ചാര്‍ഡിനെ പിന്തുടരുന്നത് എന്നുമാണ്. ഇതേക്കുറിച്ച് പ്രതികരണം ആരായാന്‍ റിച്ചാര്‍ഡിന്റെയും ലിയുവിന്റെയും പ്രതിനിധികളെ മാധ്യമങ്ങള്‍ സമീപിച്ചെങ്കിലും ഇരു കൂട്ടരും പ്രതികരിക്കാന്‍ തയ്യാറായില്ല.
രണ്ടാമത്തെ വിഡിയോ ലിയു താമസിക്കുന്ന അപ്പാര്‍ട്ട്മെന്റ് ബ്ലോക് കോംപ്ലക്സില്‍ നിന്നുള്ളതാണ്. ലിയുവാണ് റിച്ചാര്‍ഡിനെ കെട്ടിടത്തിനുള്ളിലേക്കു ക്ഷണിക്കുന്നതെന്നും കാണാം. ഇരുവരും സംസാരിച്ചുകൊണ്ടാണ് ലിയുവിന്റെ അപ്പാര്‍ട്ട്മെന്റിലേക്കുള്ള എലവേറ്ററില്‍ കയറുന്നത്. പല സ്ഥലത്തുവച്ചും ലിയു റിച്ചാര്‍ഡിന്റെ കൈയ്യില്‍ പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദഹം തന്റെ കൈകള്‍ പോക്കറ്റില്‍ തന്നെ വച്ചിരിക്കുന്നതും കാണാം.
വിഡിയോ അപ്ലോഡു ചെയ്തയാളുടെ കാഴ്ചയില്‍ വിദ്യാര്‍ഥിയ്ക്ക് മുതലാളിയോടുള്ളത് ഉറ്റ സൗഹൃദമാണുള്ളത് എന്നാണ്. ഇത് പരസ്പര സമ്മതപ്രകാരമുള്ളതുമായ ബന്ധമാകണമെന്നും നിരീക്ഷിക്കുന്നു. ഇതേക്കുറിച്ചും ഇരു കക്ഷികളും പ്രതികരിച്ചില്ല. ഈ വിഡിയോയില്‍ സമയം രേഖപ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് 30, രാത്രി 10 മണിക്ക് മുന്‍പാണ് സംഭവം നടക്കുന്നത്.
ഈ രാത്രിയാണ് ലിയുവിന്റെ അപ്പാര്‍ട്ട്മെന്റില്‍ വച്ച് റിച്ചാര്‍ഡ് അറസ്റ്റിലാകുന്നത്. അറസ്റ്റു സമയത്ത് റിച്ചാര്‍ഡ് ദേഷ്യത്തോടെ എന്താണിത്? ('What the hell?') എന്ന് മന്‍ഡാരിന്‍ ഭാഷയില്‍ ചോദിക്കുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ലിയുവിന്റെ അഭിഭാഷകര്‍ പിന്നീട് അസോസിയേറ്റഡ് പ്രസിനോടു പറഞ്ഞത് രണ്ടു വിഡിയോയിലും തന്റെ കക്ഷി പറഞ്ഞതിനു വിരുദ്ധമായി ഒന്നുമില്ല എന്നാണ്. എന്നാല്‍ ജെഡി.കോമിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറോട് ബഹുമാനം കാണിക്കാനാണ് താന്‍ തന്റെ അപ്പാര്‍ട്ട്മെന്റിലേക്ക് കൊണ്ടുപോയത് എന്നാണ് ലിയു പരാതിയില്‍ പറഞ്ഞിരിക്കുന്നത്. വാതില്‍ക്കല്‍ വച്ച് അദ്ദേഹം തിരിച്ചു പോകുമെന്നാണ് താന്‍ കരുതിയത് എന്നും ലിയു പറയുന്നു.
വിഡിയോ പുറത്തു വന്നതില്‍ റിച്ചാര്‍ഡിന്റെ അഭിഭാഷകരും സന്തുഷ്ടരാണ്. തങ്ങളുടെ കക്ഷിയുടെ നിരപരാധിത്തം തെളിയിക്കുന്ന വീഡിയോ ആണിതെന്ന് അവര്‍ വാദിക്കുന്നു. റിച്ചാര്‍ഡിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ പാകത്തിനുള്ള തെളിവുകളൊന്നും വീഡിയോയില്‍ ഇല്ലെന്നാണ് ഔദ്യോഗിക വാദവും. താന്‍ ആവശ്യത്തിലധികം മദ്യപിച്ചിരുന്നുവെന്നും തന്നെക്കൊണ്ട് ബലമായി മദ്യം കഴിപ്പിച്ചു എന്നുമാണ് ലിയുവിന്റെ പരാതിയില്‍ പറയുന്നത്.
വിഡിയോ ശരിയാണങ്കില്‍ ആവശ്യത്തിലേറെ മദ്യം കഴിച്ചുവെന്നു തോന്നിപ്പിക്കത്തക്ക വിധത്തിലുള്ള ഒന്നും ലിയുവിന്റെ നടപ്പില്‍ കാണാനാകുന്നില്ലെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, ആരോപണം ദുരുദ്ദേശപരമാണെന്നും ഇവര്‍ പറയുന്നു. ഓരോ ചുവടു വയ്ക്കുമ്പോഴും പരാതിക്കാരിയുടെ നടത്തം സംശയാസ്പദമാണെന്നും സത്യം പുറത്തു വരാന്‍ അല്‍പം കൂടി കാത്തിരിക്കേണ്ടി വരുമെന്നും അഭിഭാഷകര്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Leaked surveillance video shows the Chinese billionaire founder of JD.com drinking and going home with the woman accusing him of molest, Beijing, News, Molestation, Allegation, Technology, Compensation, China, Complaint, Student, World.

Powered by Info News For You

Comments
Post a Comment