ഹിന്ദുത്വം അപകടത്തിലാണെന്നത് സംഘ്പരിവാറിന്റെ വര്‍ഗീയധ്രുവീകരണം മാത്രം, 500 വര്‍ഷം മുസ്ലിം രാജാക്കന്മാര്‍ ഭരിച്ച രാജ്യത്ത് ഇന്നും ഹിന്ദുക്കളാണ് ഭൂരിപക്ഷമെന്നത് മറക്കരുത്, ഹിന്ദുമതം പറയുന്ന ഹര ഹര മഹാദേവ് എന്നതിനെ ഹര ഹര മോദി എന്നാക്കിയ സംഘ്പരിവാറുകള്‍ക്ക് ഹിന്ദുത്വത്തെ കുറിച്ച് പറയാന്‍ എന്തവകാശം? കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്
ഭോപ്പാല്‍: (www.kvartha.com 28.04.2019) വര്‍ഗീയ ചേരിതിരിവുണ്ടാക്കി വോട്ട് പിടിക്കുന്ന ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഭോപ്പാലിലെ സ്ഥാനാര്‍ത്ഥിയുമായ ദിഗ് വിജയ് സിംഗ്. ഹിന്ദുത്വം അപകടത്തിലാണെന്നത് സംഘ്പരിവാറിന്റെ വര്‍ഗീയധ്രുവീകരണം മാത്രമാണെന്നും 500 വര്‍ഷം മുസ്ലിം രാജാക്കന്മാര്‍ ഭരിച്ച രാജ്യമായ ഇന്ത്യയില്‍ ഇന്നും ഹിന്ദുക്കളാണ് ഭൂരിപക്ഷമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അശോക് ഗാര്‍ഡന്‍സില്‍ നടന്ന റാലിയിലാണ് സിംഗ് ഇക്കാര്യം പറഞ്ഞത്.
ഹിന്ദു, മുസ്ലിം, സിഖ്, ക്രൈസ്തവ തുടങ്ങി എല്ലാ മതസ്ഥരും സഹോദരങ്ങളാണ്. എന്നാല്‍ ഇന്ന് ഹൈന്ദവ ഏകീകരണം മുന്‍നിര്‍ത്തി ചര്‍ച്ചകള്‍ വ്യാപകമായിരിക്കുകയാണ്. കാരണമായി പറയുന്നത് ഇന്ത്യയില്‍ ഹിന്ദുത്വം അപകടാവസ്ഥയിലാണ് എന്നതാണ്. 500 വര്‍ഷത്തോളം മുസ്ലീങ്ങള്‍ ഭരിച്ച രാജ്യമാണ് ഇന്ത്യ. അക്കാലത്ത് യാതൊരു തരത്തിലുമുള്ള നഷ്ടവും ആര്‍ക്കും ഉണ്ടായിട്ടില്ല എന്നാണ് എനിക്ക് അവരോട് പറയാനുള്ളത്. മതത്തെ വില്‍പനച്ചരക്കാക്കുന്ന ആളുകളുടെ നേര്‍ക്ക് ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്, അദ്ദേഹം പറഞ്ഞു.
കള്ളന്‍ എന്ന പേര് ഗൂഗിളില്‍ അടിച്ചാല്‍ ആരുടെ പേരാണ് വരുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. ഹര ഹര മഹാദേവ് എന്നാണ് ഞങ്ങളുടെ മതത്തിലുള്ളത്. എന്നാല്‍ ബിജെപി അത് ഹര ഹര മോദിയെന്നാക്കിയെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു.
ഏത് നരകത്തില്‍ ഒളിച്ചാലും തീവ്രവാദികളെ വേട്ടയാടുമെന്ന് പ്രധാനമന്ത്രി പറയുന്നു. പുല്‍വാമ, പത്താന്‍കോട്ട്, ഉറി ആക്രമണ സമയത്ത് എവിടെയായിരുന്നു അദ്ദേഹം? ഇത്തരം ആക്രമണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയാത്തതെന്തുകൊണ്ടാണ്? ദിഗ് വിജയ് സിംഗ് ചോദിച്ചു.
Keywords: India, National, News, Bhoppal, Madhya pradesh, Trending, Election, this country was ruled by Muslims for 500 years. No harm was done to any religion. Be careful to those people who sell religion.", Digvijay

Powered by Info News For You
Comments
Post a Comment