നോട്ട് ഇടപാട്; തൊടുപുഴ സ്വദേശിയെ കബളിപ്പിച്ച് 5 ലക്ഷം തട്ടിയ നാലുപേര്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.04.2019) പഴയനോട്ടുകള്‍ക്ക് പകരം തൊടുപുഴ സ്വദേശിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയ നാലുപേരെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. അജാനൂര്‍ ഇട്ടമ്മലിലെ നബീന്‍, കുന്നുംകൈയിലെ അമീര്‍, ഏഴാംമൈല്‍ കായലടുക്കത്തെ തൗഫീഖ്, പടന്നയിലെ നസീര്‍, എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.
തൊടുപുഴയില്‍ പെട്രോള്‍ പമ്പ് നടത്തുന്ന ബിജു ജോര്‍ജ്ജില്‍ നിന്നുമാണ് പ്രതികള്‍ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തത്. പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള ബെന്‍സ് കാര്‍ ദുരൂഹ സാഹചര്യത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ ചുറ്റികറങ്ങുന്നത് കണ്ട് കാഞ്ഞങ്ങാട് ഡി വൈ എസ് പിയുടെ സിഡി പാര്‍ട്ടി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ബിജു ജോര്‍ജിനെ ചോദ്യം ചെയ്തപ്പോഴാണ് നോട്ട് ഇടപാടുമായി ബന്ധപ്പെട്ടാണ് കാഞ്ഞങ്ങാട്ട് എത്തിയതെന്ന് വെളിപ്പെടുത്തിയത്.
തുടര്‍ന്നാണ് മൂന്ന് പേരെയും സിഡി പാര്‍ട്ടി തന്ത്രപൂര്‍വ്വം കസ്റ്റഡിയിലെടുത്തത്. സുഹൃത്തായ ഒരു അഭിഭാഷകന്‍ മുഖേനയാണ് ബിജുജോര്‍ജ് പ്രതികളുമായി പരിചയപ്പെട്ടത്. തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം ഇയാളാണെന്ന് പറയപ്പെടുന്നു. അറസ്റ്റിലായ പ്രതികള്‍ കഴിഞ്ഞ ഒക്ടോബറില്‍ കോഴിക്കോട് സ്വദേശികളായ കിനാശേരിയിലെ കെ ടി മുഹമ്മദ് റനീബ്, സുഹൃത്ത് സുധി, കരിം, അഷറഫ് എന്നിവരെ കബളിപ്പിച്ച് അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത കേസിലും പ്രതികളാണ്.
ഇന്ത്യന്‍ രൂപ നല്‍കിയാല്‍ പകരം യുഎഇ റിയാല്‍ നല്‍കാമെന്നായിരുന്നു പ്രതികളുടെ വാഗ്ദാനം. ഇതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട്ടെത്തിയ റനീബും സംഘവും ഇടപാടുകള്‍ക്കായി രാജ് റസിഡന്‍സിയില്‍ താമസിച്ചുവരുന്നതിനിടയിലാണ് സംഘത്തില്‍പ്പെട്ട റനീബും സുഹൃത്തും അക്രമി സംഘത്തിലെ രണ്ടുപേര്‍ക്കൊപ്പം ദിര്‍ഹം വാങ്ങാനായി കാറില്‍ പോയത്. കാര്‍ ഇടവഴിയിലൂടെ സഞ്ചരിക്കുകയും ആളില്ലാത്ത സ്ഥലത്ത് നിര്‍ത്തിയിട്ട് വിളിച്ചുവരുത്തിയ മറ്റ് എട്ടോളം പേരുടെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തി പണം തട്ടിക്കൊണ്ടുപോയി എന്നായിരുന്നു പരാതി. ഇവര്‍ സഞ്ചരിച്ചിരുന്ന കെ എല്‍ 64 സി 3193 നമ്പര്‍ ഇന്‍ഡിക്ക കാര്‍ മാണിക്കോത്ത് ഷാഫിദവാഖാന ആശുപത്രിക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, arrest, Police, Cheating, Cheating; 4 arrested
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment