പുഴയില്‍ നഞ്ച് കലക്കി മീന്‍ പിടിക്കാനെത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു; പിന്നാലെ കത്തികാട്ടി ഭീഷണിപ്പെടുത്തല്‍, 5 പേര്‍ക്കെതിരെ കേസെടുത്ത പോലീസ് 3 പേരെ അറസ്റ്റു ചെയ്തു
മുള്ളേരിയ: (www.kasargodvartha.com 26.04.2019) പുഴയില്‍ നഞ്ച് കലക്കി മീന്‍ പിടിക്കാനെത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. പിന്നാലെ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തിയതിന് അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത പോലീസ് മൂന്നു പേരെ അറസ്റ്റു ചെയ്തു. അഡൂര്‍ കടുമനടുക്ക സ്വദേശികളായ കെ ശിവപ്പ നായിക്ക് (45), കെ നാഗേഷ് (31), കെ അശോക (29) എന്നിവരെയാണ് ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പയസ്വിനിപ്പുഴയിലെ ബാപ്പുങ്കയം കുടിവെള്ള പദ്ധതി സ്ഥാപിച്ച സ്ഥലത്തു നിന്നുമാണ് സംഘം വെള്ളം കലക്കി മീന്‍ പിടിക്കാന്‍ ശ്രമിച്ചത്. പുഴ വറ്റി വരണ്ട് കയത്തില്‍ മാത്രമാണ് അല്‍പമെങ്കിലും ഇപ്പോള്‍ വെള്ളമുള്ളത്. കിണറുകളെല്ലാം വറ്റിയതിനാല്‍ ഇവിടത്തെ 86 കുടുംബങ്ങള്‍ കുടിക്കാനൊഴികെ മറ്റെല്ലാ ആവശ്യത്തിനുമുള്ള വെള്ളം എടുക്കുന്നത് ഇതില്‍ നിന്നാണ്. എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ നിര്‍മിച്ച കുടിവെള്ള പദ്ധതിയുടെ മോട്ടര്‍ സ്ഥാപിച്ചിരിക്കുന്നത് ഈ കയത്തിലാണ്.
മീന്‍ പിടിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ സംഘം കയ്യില്‍ കരുതിയിരുന്ന കത്തികാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പറയുന്നത്. ബഹളം കേട്ട് ആളുകള്‍ കൂടിയതോടെ സംഘം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ ശിവപ്പ നായിക്കിനെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂടെയുണ്ടായിരുന്ന മറ്റുള്ളവരെ കുറിച്ച് വിവരം ലഭിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Mulleria, case, arrest, Adoor, Police, Attempt to illegal fishing; 3 arrested
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment