ബാങ്കിലുള്ളത് 5 കോടി, ഒരു കിലോയിലേറെ സ്വര്‍ണം; മറ്റു നിക്ഷേപങ്ങളായി 15 കോടി, 35 കോടിയുടെ സ്ഥാവര ജംഗമ വസ്തുക്കളും; തലസ്ഥാനത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ സ്വത്തുവിവരങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: (www.kvartha.com 01.04.2019) തലസ്ഥാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന ശശി തരൂര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ കളക്ടര്‍ ഡോ. കെ വാസുകി മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. പത്രികയ്‌ക്കൊപ്പം സ്വത്ത് വിവരങ്ങള്‍ വ്യക്തമാക്കി ഫോം 26 സമര്‍പ്പിച്ചു. അഞ്ച് കോടി രൂപയാണ് ബാങ്കിലുള്ളത്. ഒരു കിലോയിലേറെ സ്വര്‍ണം കയ്യിലുണ്ട്. മറ്റു നിക്ഷേപങ്ങളായി 15 കോടിയും 35 കോടിയുടെ സ്ഥാവര ജംഗമ വസ്തുക്കളും ഉണ്ടെന്നും തരൂര്‍ വ്യക്തമാക്കി.

നല്‍കിയ പ്രധാന വിവരങ്ങള്‍ ഇങ്ങനെ:
പേര് : ശശി തരൂര്‍.
കൈവശമുള്ള പണം : 25,000 രൂപ.
ബാങ്ക് നിക്ഷേപം : 5,88,93,996 രൂപ.
മറ്റു നിക്ഷേപങ്ങള്‍ : 15,32,66,871.
വാഹനങ്ങള്‍ : മാരുതി സിയാസ് (2016 മോഡല്‍, ആറു ലക്ഷം രൂപ മതിപ്പു വില), ഫിയറ്റ് ലിനിയ (2009 മോഡല്‍, 75,000 രൂപ മതിപ്പ്).
സ്വര്‍ണം : 1142 ഗ്രാം (മതിപ്പു വില 38,01,718 രൂപ).
ക്രിമിനല്‍ കേസുകള്‍ : മതവികാരം വ്രണപ്പെടുത്തിയതുമായി ബന്ധപ്പെട്ടും ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ടും രണ്ടു കേസുകള്‍.
ജോലി : സാമൂഹ്യപ്രവര്‍ത്തനം.
ജംഗമ ആസ്തികളുടെ ആകെ മൂല്യം : 34,00,22,585 രൂപ.
സ്ഥാവര ആസ്തി ആകെ മൂല്യം : 1,00,00,000 രൂപ.
സ്വയാര്‍ജിത സ്ഥാവര വസ്തുക്കളുടെ വാങ്ങിയ വില : 45,00,000 രൂപ.
സ്വയാര്‍ജിത ആസ്തിയുടെ ഏകദേശ നടപ്പു കമ്പോള വില : 95,00,000 രൂപ.
പിന്തുടര്‍ച്ചയായി കിട്ടിയ ആസ്തിയുടെ ഏകദേശ നടപ്പു കമ്പോള വില : 5,00,000 രൂപ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Shashi Taroor, Election, Trending, Form 26  submitted by TVM UDF Candidate Shashi Tharoor


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?