കേരളത്തില്‍ യുഡിഎഫിന് 5 മണ്ഡലങ്ങളില്‍ 1 ലക്ഷത്തിന് മേലും 7 മണ്ഡലങ്ങളില്‍ 50,000 ത്തിന് മേലും ഭൂരിപക്ഷം ഉറപ്പെന്ന് എ ഐ സി സി നിയോഗിച്ച സ്വകാര്യ ഏജന്‍സിയുടെ സര്‍വേ; ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ 20 സീറ്റുകളിലും വിജയം ഉറപ്പെന്നും സര്‍വെ

ന്യൂഡെല്‍ഹി: (www.kvartha.com 19.04.2019) കേരളത്തില്‍ ഇത്തവണ അഞ്ച് ലോക്‌സഭാ സീറ്റുകളില്‍ യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷം കിട്ടുമെന്ന് എ ഐ സി സി നിയോഗിച്ച സ്വകാര്യ ഏജന്‍സിയുടെ വിലയിരുത്തല്‍. ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ 20 സീറ്റുകളിലും വിജയം ഉറപ്പെന്നും സര്‍വെ പറയുന്നു. ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ മണ്ഡലങ്ങളെ തരംതിരിച്ചുകൊണ്ടാണ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്.

വയനാട്, മലപ്പുറം, കോട്ടയം, പൊന്നാനി, എറണാകുളം മണ്ഡലങ്ങളിലാണ് ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷം യു ഡി എഫിന് ലഭിക്കുമെന്ന വിലയിരുത്തല്‍ ഉള്ളത്. അതില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം രണ്ടു ലക്ഷം കടക്കുമെന്നുറപ്പിച്ചിട്ടുണ്ട്. മൂന്നരലക്ഷത്തിലധികമായാലും അത്ഭുതപ്പെടാനില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

UDF has confirmed majority in 7 constituencies, New Delhi, News, Politics, Lok Sabha, Election, Trending, Congress, Rahul Gandhi, National.

ഭൂരിപക്ഷത്തില്‍ രണ്ടാമത്തെ മണ്ഡലം പി കെ കുഞ്ഞാലിക്കുട്ടി മത്സരിക്കുന്ന മലപ്പുറമാണ്. ഇവിടെ 1.75 ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് സ്വകാര്യ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. മൂന്നാം സ്ഥാനത്തുള്ളത് കോട്ടയമാണ്. 1.25 ലക്ഷം മുതല്‍ 1.50 ലക്ഷം വരെയാണ് കോട്ടയത്ത് തോമസ് ചാഴികാടന് ഭൂരിപക്ഷം പ്രവചിക്കുന്നത്.

ഭൂരിപക്ഷം 50000 കടക്കുന്ന മണ്ഡലങ്ങളാണ് രണ്ടാമത്തെ പട്ടികയിലുള്ളത്. ഏഴു മണ്ഡലങ്ങളാണ് ഈ ലിസ്റ്റിലുള്ളത്. വടകര, കണ്ണൂര്‍, ആലത്തൂര്‍, ആലപ്പുഴ, മാവേലിക്കര, പത്തനംതിട്ട, ഇടുക്കി മണ്ഡലങ്ങളാണ് യു ഡി എഫിന് 50,000 ത്തിനുമേല്‍ ഭൂരിപക്ഷത്തില്‍ വിജയം പ്രവചിക്കുന്ന മണ്ഡലങ്ങള്‍. ഇതോടെ കേരളത്തിലെ 12 മണ്ഡലങ്ങളില്‍ യു ഡി എഫ് സ്ഥാനാര്‍ഥികള്‍ വന്‍ വിജയമായിരിക്കും നേടുകയെന്ന വിലയിരുത്തലാണ് സ്വകാര്യ ഏജന്‍സി എ ഐ സി സിയ്ക്ക് നല്‍കിയിരിക്കുന്നത്.

വിജയം ഉറപ്പിക്കുന്ന മണ്ഡലങ്ങളില്‍ കൊല്ലം, തിരുവനന്തപുരം, തൃശൂര്‍, ആറ്റിങ്ങല്‍ മണ്ഡലങ്ങളും ഉള്‍പ്പെടുന്നു. ഇപ്പോള്‍ തന്നെ എ ഐ സി സി ലിസ്റ്റില്‍ വിജയം ഉറപ്പുള്ള മണ്ഡലങ്ങളുടെ എണ്ണം 16 ആയി.

അതേസമയം പാലക്കാട് യു ഡി എഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠന്‍ മികച്ച മുന്നേറ്റം നടത്തിയതായും വിജയ പ്രതീക്ഷ വച്ച് പുലര്‍ത്തുന്നുവെന്നുമാണ് വിലയിരുത്തല്‍. കാസര്‍കോട്, ചാലക്കുടി, കോഴിക്കോട് മണ്ഡലങ്ങളിലും സ്ഥിതിഗതികള്‍ അവസാന നിമിഷം പുരോഗമിക്കുന്നു എന്ന പ്രതീക്ഷയാണ് സ്വകാര്യ ഏജന്‍സിയുടെ റിപ്പോര്‍ട്ടിലുള്ളത്. ഇതോടെ ഈ മണ്ഡലങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ കെ പി സി സിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നാല് മണ്ഡലങ്ങളിലേക്ക് രണ്ടു വീതം സംസ്ഥാന നേതാക്കളെ അവസാനഘട്ട പ്രചാരണങ്ങളുടെ മേല്‍നോട്ടത്തിനായി നിയോഗിക്കണമെന്നും നിര്‍ദേശമുണ്ട്.കൂട്ടായ പരിശ്രമം ഉണ്ടായാല്‍ 20 സീറ്റുകളും നേടാമെന്ന ആത്മവിശ്വാസമാണ് ഇതോടെ എ ഐ സി സിയ്ക്കും കെ പി സി സിയ്ക്കുമുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: UDF has confirmed majority  in 7 constituencies, New Delhi, News, Politics, Lok Sabha, Election, Trending, Congress, Rahul Gandhi, National.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?