എറണാകുളത്തും മലപ്പുറത്തും വ്യത്യസ്ത വാഹനാപകടങ്ങളില്‍ 4 മരണം
കൊച്ചി: (www.kvartha.com 09.04.2019) എറണാകുളത്തും മലപ്പുറത്തും വ്യത്യസ്ത വാഹനാപകടങ്ങളിലായി നാലുപേര്‍ മരിച്ചു. എറണാകുളം നെട്ടൂരില്‍ റോഡരികില്‍ നിറുത്തിയിട്ടിരുന്ന ലോറിയില്‍ മറ്റൊരു ലോറിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ലോറി ഡ്രൈവര്‍ ജോണ്‍, ക്ലീനര്‍ വര്‍ഗീസ് എന്നിവരാണ് മരിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Accident kills four in Kochi and Malappuram, Kochi, News, Accidental Death, hospital, Treatment, Injured, Obituary, Dead, Malappuram, Kerala.
ചൊവ്വാഴ്ച പുലര്‍ച്ചെ നാലരമണിയോടെയായിരുന്നു അപകടം. തിരുവനന്തപുരം വെള്ളറടയില്‍നിന്നു പെരുമ്പാവൂരിലേക്കു തടിയുമായി വന്ന ലോറി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു ചരക്കു ലോറികളില്‍ ഇടിച്ചാണ് അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണു പ്രാഥമിക നിഗമനം.
അപകടത്തില്‍പ്പെട്ടവരെ ഒന്നര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് പുറത്തെടുക്കാനായത്. ഫയര്‍ഫോഴ്‌സ് എത്തി വാഹനത്തിന്റെ മുന്‍വശം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറേയും ക്ലീനറേയും പുറത്തെടുത്തത്. കടവന്ത്ര അഗ്‌നിശമന സേന യൂണിറ്റും പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ലോറി റോഡരികില്‍ അനധികൃതമായി പാര്‍ക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊച്ചിയിലുണ്ടായ മറ്റൊരു അപകടത്തില്‍ മധ്യവയസ്‌കനായ വഴിയാത്രക്കാരന്‍ കാറിടിച്ചു മരിച്ചു. വണ്ടിപ്പെരിയാര്‍ സ്വദേശി പി.കെ രമേശനാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു.
അതിനിടെ മലപ്പുറം പെരിന്തല്‍മണ്ണക്കടുത്ത് പനങ്ങാങ്ങരയില്‍ കാര്‍ നിയന്ത്രണം വിട്ട് ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. അരക്കുപറമ്പ് മാട്ടറ ഹംസക്കുട്ടിയുടെ മകള്‍ ഹര്‍ഷീന (17) ആണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. ഹംസകുട്ടിയും മകന്‍ എട്ടു വയസുകാരന്‍ ബാദുഷയും കഴിഞ്ഞദിവസം മരിച്ചിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.

ഹംസക്കുട്ടിയുടെ ഭാര്യയുടെ നില ഗുരുതരമാണ്. കാര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇടതുഭാഗത്തേക്ക് തെന്നിമാറിയ കാറിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ലോറികള്‍ തമ്മിലും കൂട്ടിയിടിച്ചു.
Keywords: Accident kills four in Kochi and Malappuram, Kochi, News, Accidental Death, hospital, Treatment, Injured, Obituary, Dead, Malappuram, Kerala.
Powered by Info News For You

Comments
Post a Comment