മലപ്പുറത്ത് മൂന്നരവയസുകാരിക്ക് നേരെ മുത്തശ്ശിയുടെ ക്രൂരമര്‍ദനം; ഭക്ഷണം കിട്ടാതെയും പീഡനമേറ്റും അവശനിലയിലായ മൂന്നര വയസ്സുകാരി ഉള്‍പ്പെടെ 4 കുട്ടികളെ ചൈല്‍ഡ് ലൈന്‍ ഇടപെട്ട് മോചിപ്പിച്ചു; കുട്ടികളെ കൈവിട്ട് കുടുംബം, ഏറ്റെടുത്തുകൊള്ളാന്‍ ആവശ്യം, മന്ത്രവാദത്തിനിരയാക്കിയതായി സംശയം
മലപ്പുറം: (www.kvartha.com 09.04.2019) മലപ്പുറത്ത് മൂന്നരവയസുകാരിക്ക് നേരെ മുത്തശ്ശിയുടെ ക്രൂരമര്‍ദനം. ഭക്ഷണം കിട്ടാതെയും പീഡനമേറ്റും അവശനിലയിലായ മൂന്നര വയസ്സുകാരി ഉള്‍പ്പെടെ നാലു കുട്ടികളെ ചൈല്‍ഡ് ലൈന്‍ ഇടപെട്ട് മോചിപ്പിച്ചു. അതേസമയം പീഡനത്തിനിരയായ കുട്ടികളെ കൈവിട്ട കുടുംബം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് ഏറ്റെടുത്തുകൊള്ളാന്‍ ആവശ്യപ്പെട്ടു. സാമ്പത്തിക ബുദ്ധിമുട്ടാണ് കാരണമായി പറഞ്ഞത്.
തൊടുപുഴയില്‍ അമ്മയുടെ ആണ്‍സുഹൃത്തിന്റെ ക്രൂരപീഡനത്തിനിരയായി ഏഴു വയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ നൊമ്പരം മായുന്നതിനു മുന്‍പാണ് മലപ്പുറത്തും സമാനരീതിയിലുള്ള സംഭവം അരങ്ങേറിയത്. മലപ്പുറം കാളികാവിലെ വീട്ടില്‍ നിന്ന് ഒരു പെണ്‍കുട്ടിയുടെ നിര്‍ത്താതെയുള്ള നിലവിളി കേട്ടതായി നാട്ടുകാര്‍ പറഞ്ഞതനുസരിച്ചു ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരെത്തി പരിശോധന നടത്തുകയായിരുന്നു.
വീട്ടില്‍ യുവതിയും അവരുടെ പ്രായമായ മാതാപിതാക്കളും മക്കളായ ഒന്‍പതും നാലരയും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളും രണ്ടും മൂന്നരയും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒമ്പതു വയസ്സുകാരന്‍ യുവതിയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ്. പതിവായി മര്‍ദനമേറ്റ് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തുമ്പോള്‍ മൂന്നര വയസ്സുകാരി. വീട്ടിലെ ഇരുട്ടുമുറിയില്‍ തള്ളിയ കുട്ടിയെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചപ്പോഴാണ് ഒരു പെണ്‍കുട്ടി കൂടി വീട്ടിലുണ്ടെന്ന വിവരം പലരും അറിയുന്നത്. ആണ്‍കുട്ടികളെ ഇടയ്ക്കു പുറത്തുകാണാറുണ്ടെങ്കിലും ഇളയ പെണ്‍കുട്ടിയെ കണ്ടിട്ടില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു.
സമീപത്തെ ആരാധനാലയത്തില്‍നിന്ന് സൗജന്യമായി നല്‍കുന്ന ഭക്ഷണം കഴിക്കാന്‍ യുവതിയും മൂന്നു മക്കളും എത്താറുണ്ട്. നാട്ടുകാരെ വീട്ടിലേക്ക് കയറ്റാറില്ല. യുവതിയുടെ മാതാവ് മൂന്നര വയസ്സുകാരിയെ ക്രൂരമായി മര്‍ദിക്കാറുണ്ടെന്നും ഭക്ഷണം നല്‍കാറില്ലെന്നും പുറത്തിറങ്ങാന്‍ അനുവദിക്കാറില്ലെന്നുമാണ് സഹോദരങ്ങളുടെ മൊഴി. പലപ്പോഴായി മന്ത്രംചൊല്ലി ഊതിയ വെള്ളം നല്‍കിയിരുന്നതായും പറയുന്നു. അതുകൊണ്ടുതന്നെ കുട്ടികളെ മന്ത്രവാദത്തിനിരയാക്കിയതായി സംശയിക്കുന്നുണ്ട്.
സിഡബ്ല്യുസി മുന്‍പാകെ ഹാജരാക്കിയ മൂന്നരവയസ്സുകാരിയെ ശിശുപരിചരണ കേന്ദ്രത്തിലേക്കും രണ്ടു കുട്ടികളെ സംരക്ഷണകേന്ദ്രത്തിലേക്കും മാറ്റി. രണ്ടുവയസ്സുകാരിയെ മാതാവിനൊപ്പം മറ്റൊരു മന്ദിരത്തിലേക്കു വിട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Toddler tortured by grandmother in Malappuram, Malappuram, News, Attack, Crime, Criminal Case, Child, Trending, Woman, Parents, Children, Kerala.

Powered by Info News For You

Comments
Post a Comment