മുണ്ടൂര്‍ ഇരട്ടക്കൊലപാതകം: ഗുണ്ടാസംഘത്തില്‍പെട്ട 4 പേര്‍കൂടി അറസ്റ്റില്‍, കഞ്ചാവു വില്‍പനയും കടത്തും ഒറ്റിക്കൊടുത്തതിന്റെ പേരിലുണ്ടായ കൊലപാതകത്തില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

തൃശൂര്‍: (www.kasargodvartha.com 29.04.2019) മുണ്ടൂരില്‍ വാനിടിച്ചു വീഴ്ത്തി രണ്ടു പേരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ നാലു പേരെ കൂടി പോലീസ് അറസ്റ്റു ചെയ്തു. കൃത്യം നടത്തിയ സംഘത്തിലുണ്ടായിരുന്ന തിരുവല്ല നിരണം മുണ്ടനാറി അബി (27), ഇയാളുടെ കൂട്ടാളികളായ പീച്ചി നെല്ലിക്കല്‍ പ്രിന്‍സ് (38), അമല പുതൂക്കര മെല്‍വിന്‍ (21), ചേറൂര്‍ അടിയാറ വട്ടവിള ശ്രീജിത്ത് (30) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ഇതോടെ കഞ്ചാവു വില്‍പനയും കടത്തും ഒറ്റിക്കൊടുത്തതിന്റെ പേരിലുണ്ടായ കൊലപാതകത്തില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

കഴിഞ്ഞ 23ന് അര്‍ധരാത്രിയാണ് അവണൂര്‍ പാറപ്പുറത്ത് വെച്ച് അവണൂര്‍ സ്വദേശി ശ്യാം, മുണ്ടത്തിക്കോട് സ്വദേശി ക്രിസ്റ്റോ എന്നിവരെ വാനിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതി അബിയെ സഹായിച്ച കുറ്റത്തിനാണ് ബാക്കിയുള്ള മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Top-Headlines, Trending, Thrissur, Crime, Mundoor double murder; 4 more arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?