കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബാലഗോപാല്‍ പുലര്‍ച്ചെ 4ന് ഇറങ്ങി, കേരളത്തിന്റെ സൈന്യത്തെ കണ്ട് പ്രചാരണം തുടങ്ങാന്‍

കൊല്ലം:  (www.kvartha.com 06.04.2019) തിരഞ്ഞെടുപ്പ് ചൂട് എത്ര കൂടിയാലും പുലര്‍ച്ചെ 4 മണിക്കൊന്നും ഒരു സ്ഥാനാര്‍ത്ഥിയും പ്രചാരണം തുടങ്ങില്ല. എന്നാല്‍, കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാല്‍ ആ പതിവ് തെറ്റിച്ചു. പുലര്‍ച്ചെ 4ന് ശക്തികുളങ്ങര ഹാര്‍ബറില്‍ കടലിന്റെ മക്കളെ കാണാന്‍ അദ്ദേഹമെത്തി. കേരളത്തിന്റെ സൈന്യം എന്നാണ് മത്സ്യത്തൊഴിലാളികളെ വിശേഷിപ്പിക്കുന്നത്.

പ്രളയകാലത്ത് മത്സ്യത്തൊഴിലാളികളുടെ സേവനം അംഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ബഹുമതിപ്പട്ടമാണത്. അവര്‍ ദൈനംദിനം ജീവിതത്തില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, തൊഴില്‍മേഖലയിലെ കഷ്ടതകള്‍ എന്നിവ മനസ്സിലാക്കണമെങ്കില്‍ പുലര്‍ച്ചെ 4 മണിക്കെങ്കിലും അവര്‍ക്കിടയിലേക്കിറങ്ങണം. ബാലഗോപാല്‍ ചെയ്തത് അതാണ്. അതിരാവിലെ തങ്ങള്‍ക്കിടയിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന സ്ഥാനാര്‍ത്ഥിയെക്കണ്ടപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അത്ഭുതം.

Kollam LDF candidate Balagopal visit Kerala Army, Kollam, News, Kerala, Politics, Lok Sabha, Election, Trending, LDF, Fishermen

ചിലര്‍ക്ക് കൗതുകം. ജോലിക്ക് തടസ്സമില്ലാതെ തന്നെ അവര്‍ ബാലഗോപാലിനോടു സംസാരിച്ചു. തങ്ങളുടെ പ്രശ്‌നങ്ങള്‍ നിരത്തി, ആവശ്യങ്ങള്‍ ഉന്നയിച്ചു. സര്‍ക്കാരിന്റെ ഇടപെടില്‍ ആവശ്യമായ പ്രശ്‌നങ്ങളിലേക്കു ശ്രദ്ധ ക്ഷണിച്ചു. തങ്ങളനുഭവിക്കുന്ന പ്രധാന പ്രശ്‌നം വെളിച്ചമില്ലായ്മയാണെന്ന് മത്സ്യത്തൊഴിലാളികള്‍. ഇരുളകറ്റാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയുണ്ടാവുമെന്ന് സ്ഥാനാര്‍ത്ഥിയുടെ ഉറപ്പ്. തുറമുഖത്ത് നിന്ന് നേരെ ബോട്ടുകളിലേക്ക്. അവയിലിരുന്ന് തൊഴിലാളികളുമായി കുശലപ്രശ്‌നം.

കക്ക, കൊഞ്ച് എന്നിവയൊക്കെ എടുത്ത് ഇനങ്ങള്‍ വേര്‍തിരിച്ച് വിവരങ്ങളും വിലനിലവാരവും മനസ്സിലാക്കി. മാര്‍ക്കറ്റ് പുനരുദ്ധരിക്കുന്നതിന് സ്ഥലം ഏറ്റെടുത്തിട്ടുണ്ടെന്നും തുക വകയിരുത്തിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ അതിന്റെ നടപടികള്‍ ആരംഭിക്കുമെന്നും ബാലഗോപാല്‍ അറിയിച്ചു. മൂന്നര മണിക്കൂറോളം ബാലഗോപാല്‍ ഹാര്‍ബറില്‍ ചെലവഴിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം സെല്‍ഫിക്കും പോസ് ചെയ്തിട്ടാണ് ബാലഗോപാല്‍ യാത്രയായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kollam LDF candidate Balagopal visit Kerala Army, Kollam, News, Kerala, Politics, Lok Sabha, Election, Trending, LDF, Fishermen.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?