ബസ് യാത്രക്കാരനില്‍ നിന്നും 45.59ലക്ഷത്തിന്റെ കുഴല്‍ പണം പിടികൂടി

കാസര്‍കോട് (www.evisionnews.co): ബസ് യാത്രക്കാരനില്‍ നിന്ന് 45,59,000 രൂപയുടെ കുഴല്‍ പണം പിടികൂടി. ബംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരന്‍ നെല്ലിക്കുന്ന് സഹീര്‍ മന്‍സിലിലെ മുഹമ്മദ് സഹീറി (33)ല്‍ നിന്നാണ് കുഴല്‍ പണംപിടിച്ചത്. സഹീറിനെ അറസ്റ്റു ചെയ്തു. ബദിയടുക്ക എക്സൈസ് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എ. സച്ചിദാനന്ദന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ബസില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ നിന്നും വരികയായിരുന്ന സ്വകാര്യ ബസ് പുലര്‍ച്ചെ 5.20ഓടെ ആദൂരില്‍ പരിശോധിക്കുകയായിരുന്നു. സഹീറിന്റെ കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് അനധികൃതമായി കൊണ്ടുപോകുകയായിരുന്ന പണം കണ്ടെത്തിയത്. 

ബാഗിനകത്ത് ചെരുപ്പാണെന്നാണ് സഹീര്‍ പറഞ്ഞത്. അകത്ത് പൊതിയിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു പണം. 2000 രൂപയുടെ 1498 നോട്ടുകളും 500 രൂപയുടെ 3126 നോട്ടുകളുമാണ് ഉണ്ടായിരുന്നത്. കൊച്ചിയില്‍ കച്ചവടക്കാരനാണ് സഹീര്‍. ബംഗളൂരു അവന്യൂ റോഡിലെ ഹബീബ് റഹ്മാന്‍ എന്നയാള്‍ മംഗളൂരുവിലെ ഹബീബ് എന്നയാള്‍ക്ക് നല്‍കാനാണ് പണം ഏല്‍പ്പിച്ചതെന്നും 3000രൂപ പ്രതിഫലം നല്‍കുമെന്ന് പറഞ്ഞതായും ഹബീബ് മൊഴി നല്‍കിയിട്ടുണ്ട്. പിടിച്ചെടുത്ത തുകയും പ്രതിയെയും ആദൂര്‍ പൊലീസിന് കൈമാറി. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എ. ശ്രീകാന്ത്, കെ.പി. അരുണ്‍, വിനോദ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?