വാര്‍ത്താവിനിമയ സംവിധാനങ്ങളില്ല; മധ്യപ്രദേശില്‍ പോളിംഗ് ശതമാനം അറിയിക്കാന്‍ അതിവേഗ ഓട്ടക്കാര്‍; 43 ബൂത്തുകളിലായി നിയമിച്ചത് 200 പേരെ

ഖന്ദ്വ: (www.kvartha.com 25.04.2019) വാര്‍ത്താ വിനിമയ സംവിധാനങ്ങളില്ലാത്തതിനെ തുടര്‍ന്ന് മധ്യപ്രദേശിലെ താത്കാലിക ബൂത്തുകളില്‍ നിന്നുള്ള പോളിംഗ് ശതമാനം യഥാസമയം അറിയിക്കാന്‍ അതിവേഗ ഓട്ടക്കാരെ നിയമിച്ചു. പോളിംഗ് ശതമാനം 'അപ്‌ഡേറ്റ്' ചെയ്യാനായി 43 ബൂത്തുകളിലേക്കായി 200 പേരെയാണ് നിയോഗിച്ചത്. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ടെന്നും ഖന്ദ്വ ഡി.ആര്‍.ഒ വിഷേഷ് ഗഥ്പാലെ അറിയിച്ചു.

ഓരോ ബൂത്തിലും രണ്ട് പേര്‍ക്കാണ് ചുമതല. ഒരാള്‍ ബൂത്തിലും ഒരാള്‍ മൊബൈല്‍ നെറ്റ് വര്‍ക്ക് ലഭ്യമായിട്ടുള്ള പ്രദേശത്ത് ഫോണുമായും നിലയുറപ്പിക്കും. ബൂത്തിലുള്ളയാള്‍ പോളിംഗ് ശതമാനക്കണക്കുമായി ഫോണുള്ളയാളുടെ അടുത്തേക്ക് ഓടിയെത്തും. രണ്ടാമന്‍ ഇങ്ങനെ ലഭിക്കുന്ന പോളിംഗ് ശതമാനം ഫോണ്‍ വഴി അധികൃതരെ അറിയിക്കും. ഓരോ രണ്ട് മണിക്കൂര്‍ ഇടവേളയിലായിരിക്കും പോളിംഗ് ശതമാനം രേഖപ്പെടുത്തുകയെന്നും വിഷേഷ് ഗഥ്പാലെ വ്യക്തമാക്കി.

 EC Turns Innovative, Trains 200 Sprinters for Polling Updates in MP Booths With No Mobile Network,Election, Lok Sabha, Trending, Mobile Phone, Internet, Election Commission, National

ഖന്ദ്വ ജില്ലയിലെ താത്കാലിക ബൂത്തുകളിലെ വോട്ടിംഗ് ശതമാനം സമയാസമയങ്ങളില്‍ കൃത്യമായി കമ്മിഷനെ അറിയിക്കുന്നതിനാണ് പ്രത്യേക പരിശീലനം നല്‍കിയ ഓട്ടക്കാരെ നിയമിക്കുന്നത്. ഖന്ദ്വ ജില്ലയിലെ ബേത്തുല്‍ ലോക്സഭാ മണ്ഡലത്തിലെ ഹര്‍സുദ് അസംബ്ലി മണ്ഡലത്തില്‍ 43 താത്കാലിക ബൂത്തുകളാണ് ഉള്ളത്. ഖന്ദ്വ ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള ശിവപുരിയില്‍ നാലും പന്ധാനയില്‍ മൂന്നും താത്കാലിക ബൂത്തുകളാണുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: EC Turns Innovative, Trains 200 Sprinters for Polling Updates in MP Booths With No Mobile Network,Election, Lok Sabha, Trending, Mobile Phone, Internet, Election Commission, National.  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?