കാസര്‍കോട് ജില്ലയില്‍ കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്നത് 41 പോളിംഗ് ബൂത്തുകള്‍

കാസര്‍കോട്: (www.kasargodvartha.com 02.04.2019) കാസര്‍കോട് ജില്ലയില്‍ കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്നത് 41 ബൂത്തുകള്‍. ഈ ബൂത്തുകളിലായി ആകെ 43,689 വോട്ടര്‍മാരാണുള്ളത്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള (1317 വോട്ടര്‍മാര്‍) അതിര്‍ത്തി ബൂത്ത് മഞ്ചേശ്വരത്തെ ബാഡൂര്‍ വില്ലേജിലെ കണ്ടല്‍ എഎല്‍പി സ്‌കൂളിലെ 163-ാം ബൂത്തിലും ഏറ്റവും കുറവ് (610 പേര്‍) ദേലംപാടി വില്ലേജ് ഓഫീസിലെ 64-ാം നമ്പര്‍ ബൂത്തിലുമാണ്.

ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന  ബൂത്തുകളുള്ളത് മഞ്ചേശ്വരം മണ്ഡലത്തിലാണ്. മഞ്ചേശ്വരം മണ്ഡലത്തില്‍ 19 അതിര്‍ത്തി ബൂത്തുകളുണ്ട്. കാസര്‍കോട് 6 ബൂത്തുകളും ഉദുമയില്‍ എട്ടും, കാഞ്ഞങ്ങാട് നാലും തൃക്കരിപ്പൂരില്‍ നാലു ബൂത്തുകളും അതിര്‍ത്തി പങ്കിടുന്നു.

വോര്‍ക്കാടി, ദേലംപാടി ഗ്രാമപഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ അതിര്‍ത്തി ബൂത്തുകളുള്ളത്. ആറു ബൂത്തുകള്‍ വീതമാണ് ഈ പഞ്ചായത്തുകളില്‍ അതിര്‍ത്തി പങ്കിടുന്നത്. മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 13 അതിര്‍ത്തി ബൂത്തുകളും ആദൂര്‍ പരിധിയില്‍ 12, ബദിയടുക്ക പരിധിയില്‍ അഞ്ചും ചിറ്റാരിക്കലില്‍ നാലും കുമ്പളയില്‍ ഒന്നും ബേഡകം, രാജപുരം, വെള്ളരിക്കുണ്ടില്‍ രണ്ട് വീതവും അതിര്‍ത്തി ബൂത്തുകളാണുള്ളത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Trending, election, Top-Headlines, 41 polling booths in Kerala-Karnataka boarder
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?