കാശ്മീരില്‍ സുരക്ഷ പിന്‍വലിച്ച 400 രാഷ്ട്രീയ നേതാക്കള്‍ക്ക് വീണ്ടും സുരക്ഷ
ശ്രീനഗര്‍: (www.kvartha.com 08.04.2019) പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ കാശ്മീരില്‍ സുരക്ഷ പിന്‍വലിച്ച 400 രാഷ്ട്രീയ നേതാക്കള്‍ക്ക് വീണ്ടും സുരക്ഷ ഏര്‍പ്പെടുത്തി. 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ ജീവന്‍ ആണ് ഭീകരാക്രമണത്തില്‍ പൊലിഞ്ഞത്.
ഇതിന് പിന്നാലെയാണ് വിഘടനവാദി നേതാക്കളുടേയും രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടേയും സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. 900 ഓളം പേര്‍ക്കായി 2768 പോലീസ് ഉദ്യോഗസ്ഥരെയായിരുന്നു സുരക്ഷക്കായി ഏര്‍പ്പെടുത്തിയിരുന്നത്.
നേതാക്കളുടെ സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയും രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചത്.
മാത്രമല്ല, കഴിഞ്ഞ ദിവസം ചേര്‍ന്ന സുരക്ഷാ അവലോകന യോഗത്തില്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച തീരുമാനത്തില്‍ കടുത്ത അതൃപ്തി പ്രകടപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് യോഗത്തിന് ശേഷം അര്‍ഹമായവര്‍ക്കെല്ലാം സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. ഇത് ആരുടേയും അഭിമാന പ്രശ്നമല്ലെന്നും കാര്യങ്ങള്‍ യുക്തിസഹമായിരിക്കണമെന്നും ഞങ്ങള്‍ ആരുടേയും സുരക്ഷയെ തകര്‍ക്കുകയില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Over 400 Jammu And Kashmir Politicians Get Back Security After Complaints, Srinagar, News, Trending, Protection, Police, Governor, Politics, Lifestyle & Fashion.

Powered by Info News For You

Comments
Post a Comment