മോദി ലക്ഷ്യമിടുന്നത് 400 സീറ്റ്; സത്യസന്ധമായി തെരഞ്ഞെടുപ്പ് നടത്തിയാല്‍ 40ല്‍ അധികം കിട്ടില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ്

ന്യൂഡല്‍ഹി: (www.kvartha.com 15.04.2019) ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മോദിക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപിയുടെ മുതിര്‍ന്ന നേതാവ് രംഗത്ത്. ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ മോദി ലക്ഷ്യമിടുന്നത് 400 സീറ്റാണെന്നും സത്യസന്ധമായി തെരഞ്ഞെടുപ്പ് നടത്തിയാല്‍ 40ല്‍ അധികം കിട്ടില്ലെന്നും മുതിര്‍ന്ന ബിജെപി നേതാവും സുപ്രിംകോടതി അഭിഭാഷകനുമായ അജയ് അഗര്‍വാള്‍ പറഞ്ഞു. ഈ ഷോക്ക് താങ്ങാന്‍ ഒരുങ്ങിയിരിക്കാനും അജയ് അഗര്‍വാള്‍ മോദിക്കെഴുതിയ കത്തില്‍ ആവശ്യപ്പെട്ടു.


2014ല്‍ സോണിയാ ഗാന്ധിക്കെതിരെ റായ്ബറേലിയില്‍ മത്സരിച്ച നേതാവാണ് അജയ് അഗര്‍വാള്‍. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കാന്‍ കാരണം താന്‍ ആണെന്നും എന്നാല്‍ മോദി നന്ദികേട് കാണിച്ചെന്നും അദ്ദേഹം ആരോപിക്കുന്നു.

ഗുജറാത്ത് തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ വച്ച് ഹമീദ് അന്‍സാരിയും മന്‍മോഹന്‍ സിംഗും പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ വിവരം താനാണ് പുറത്ത് വിട്ടതെന്നും ഇതുപയോഗിച്ചാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആ കൂടിക്കാഴ്ച രാജ്യത്തിന്റെ സുരക്ഷയ്‌ക്കെതിരാണെന്ന് മോദി സംസ്ഥാനത്തുടനീളം പ്രസംഗിച്ചു. അന്നത്തെ ബിജെപിയുടെ പ്രധാന ആയുധവും അതായിരുന്നു. അജയ് വ്യക്തമാക്കി.

2014ല്‍ താന്‍ സോണിയക്കെതിരെ റായ്ബറേലിയില്‍ മത്സരിച്ചപ്പോള്‍ 1,73,721 വോട്ടുകള്‍ നേടിയെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥിക്ക് ഇത്തവണ 50,000 വോട്ടുപോലും ലഭിക്കില്ലെന്നും മോദി അണികളെ അടിമകളെ പോലെയാണ് കാണുന്നതെന്നും അജയ് അഗര്‍വാള്‍ ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Shashi Taroor, If fair elections are held, BJP will shrink to 40 seats, says Ajay Agarwal 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?