നാലാംഘട്ട വോട്ടെടുപ്പ്: ആദ്യ 40 മിനിറ്റില്‍ തകരാറിലായത് 30 ഓളം മെഷീനുകള്‍; പലയിടത്തും വോട്ടെടുപ്പ് തടസപ്പെട്ടു, പശ്ചിമ ബംഗാളില്‍ പോളിംഗ് റെക്കോര്‍ഡിലേക്ക്

ജെയ്പൂര്‍: (www.kvartha.com 29.04.2019) വോട്ടിംഗ് മെഷീനുകളിലെ തകരാറുകള്‍ തുടര്‍ക്കഥയാകുന്നു. വോട്ടിംഗ് മെഷീനിലെ തകരാറിനെ തുടര്‍ന്ന് നാലാംഘട്ട വോട്ടെടുപ്പിനിടെ രാജസ്ഥാനില്‍ പലയിടത്തും വോട്ടെടുപ്പ് തടസപ്പെട്ടു. വോട്ടെടുപ്പ് തുടങ്ങി ആദ്യ 40 മിനിറ്റില്‍ തന്നെ വോട്ടിംഗ് മെഷീനെതിരായ മുപ്പതോളം പരാതികളാണ് ഉയര്‍ന്നത്. ഇതോടെ സ്ഥലത്ത് പ്രതിഷേധം ഉടലെടുത്തു.

രാജസ്ഥാനിലെ 25ല്‍ 13 മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ദിയോളിയിലെ തോങ്ക് സവായി മധോപൂര്‍ മണ്ഡലത്തിലെ 42-ാം ബൂത്തിലെ വോട്ടിംഗ് മെഷീന്‍ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് വോട്ടെടുപ്പ് വൈകി. അജ്മേര്‍ ജില്ലയിലെ ഭിനായിയിലും യന്ത്രത്തകരാറിനെ തുടര്‍ന്ന് വോട്ടെടുപ്പ് തടസപ്പെട്ടു.

 Election watch: EVM glitches, violence mar fourth phase of polling, News, Politics, Trending, Lok Sabha, Election, Clash, BJP, Congress, National

2014ലെ മോഡി തരംഗത്തില്‍ രാജസ്ഥാനിലെ 25 സീറ്റുകളിലും ബി.ജെ.പി വിജയിച്ചിരുന്നു. സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്താന്‍ ബി.ജെ.പി ശ്രമിക്കുമ്പോള്‍ സംസ്ഥാനത്ത് അധികാരം പിടിച്ചതിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ തിരുച്ചുവരവിനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

ജാട്ട് സമുദായ നേതാവ് ഹനുമാന്‍ ബെനിവാള്‍ നയിക്കുന്ന രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടിയുമായി സഖ്യത്തിലായാണ് ബി.ജെ.പി മത്സരിക്കുന്നത്. 25 സീറ്റുകളിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുന്നു.

ഭരണം പിടിക്കാന്‍ മുന്നണികള്‍ക്ക് നിര്‍ണായകമാകുന്ന ഹിന്ദി ഹൃദയ ഭൂമിയായ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെ 72 സീറ്റുകളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. 961 മത്സരാര്‍ത്ഥികള്‍ക്കായി 12 കോടി ജനങ്ങളാണ് വിധി എഴുതുന്നത്.

ബിഹാര്‍, ജമ്മു, കശ്മീര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. അതിനിടെ വോട്ടെടുപ്പ് തുടങ്ങി 11 മണി ആകുമ്പോഴേക്കും  പശ്ചിമ ബംഗാളിലെ പോളിംഗ് റെക്കോര്‍ഡിലെത്തി. 35 ശതമാണ് പോളിംഗ്.

അതേസമയം വോട്ടെടുപ്പിനിടെ വെസ്റ്റ് ബംഗാളില്‍ വ്യാപക ബുത്തുപിടുത്തവും സംഘട്ടനങ്ങളും നടന്നു. കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയുടെ കാര്‍ പോളിംഗ് സ്‌റ്റേഷനുമുന്നില്‍ അക്രമികള്‍ തകര്‍ത്തു. അസാന്‍സോളിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Election watch: EVM glitches, violence mar fourth phase of polling, News, Politics, Trending, Lok Sabha, Election, Clash, BJP, Congress, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?