സംസ്ഥാനത്ത് 4 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു; 9 ജില്ലകളില്‍ ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്, സംസ്ഥാനത്ത് മഴ കനക്കും
തിരുവനന്തപുരം: (www.kvartha.com 25.04.2019) കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഒമ്പത് ജില്ലകളില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
തമിഴ്‌നാട് തീരത്ത് രൂപം കൊണ്ട രണ്ട് ന്യൂനമര്‍ദങ്ങള്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് കാരണമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദത്തിന് പുറമേ തെക്ക് കിഴക്കന്‍ ശ്രീലങ്കയോട് ചേര്‍ന്ന് വെള്ളിയാഴ്ചയോടെ ഒരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഇത് 36 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യൂനമര്‍ദമാകും. തമിഴ്‌നാട് തീരത്ത് ഇത് ചുഴലിക്കാറ്റിനും കാരണമായേക്കും. ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെങ്കിലും തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴ ഉണ്ടാകും.
ഈ സമയങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകാനിടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണം. സംസ്ഥാനത്തിന്റെ തെക്കന്‍ തീരത്തും കന്യാകുമാരി, തമിഴ്‌നാട് തീരങ്ങളിലും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ കേന്ദ്രം നിര്‍ദേശിച്ചു. ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവര്‍ തൊട്ടടുത്ത തീരത്തേക്ക് ഉടന്‍ മടങ്ങിവരണം.
അതിനിടെ സംസ്ഥാനത്തുടനീളം രൂക്ഷമായ കടല്‍ക്ഷോഭം തുടരുകയാണ്. തീരത്ത് താമസിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ വലിയതുറ മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള പ്രദേശങ്ങളില്‍ തീരത്തേക്ക് കടല്‍കയറി.
Keywords: Kerala, Thiruvananthapuram, News, Rain, Malappuram, Idukki, Ernakulam, Thrissur, Warning, Trending, Yellow alert in 4 districts

Powered by Info News For You
Comments
Post a Comment