കേരളാ പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 4 മുതല്‍ 6 വരെ കാസര്‍കോട്ട്

കാസര്‍കോട്: (www.kasargodvartha.com 01.04.2019) കേരളാ പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം നാലു മുതല്‍ ആറു വരെ കാസര്‍കോട് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാലിന് രാവിലെ 11.30ന് പുലിക്കുന്നിലെ ചിന്മയഹാളില്‍ കാസര്‍കോട് നഗരസഭാ ചെയര്‍പെഴ്സണ്‍ ബീഫാത്വിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്യും.

സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് പി. ബാലസുബ്രഹ്മണ്യന്‍ അധ്യക്ഷനാവും. സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സുനില്‍ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഉച്ചയ്ക്ക് ഒന്നിന് യാത്രയയപ്പ് സമ്മേളനം നടക്കും. അഞ്ചിന് രാവിലെ 11ന് വിദ്യാനഗര്‍ ചിന്മയ തേജസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുയോഗം എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷനാവും.

ചെറുകഥാകൃത്ത് വിനോയ് തോമസ് മുഖ്യാതിഥിയാവും. തുടര്‍ന്ന് നടക്കുന്ന വിദ്യാഭ്യാസ സംസ്‌കാരിക സമ്മേളനം നോവലിസ്റ്റ് സി വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് യക്ഷഗാനം അരങ്ങേറും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന വനിതാസമ്മേളനം സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍ ഉദ്ഘാടനം ചെയ്യും. കവയത്രി സി പി ശുഭ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശാന്തമ്മ ഫിലിപ്പ് മുഖ്യാതിഥിയാവും. ആറിന് രാവിലെ ഒമ്പതിന് പുതിയ സംസ്ഥാന കൗണ്‍സിലിനെ തെരഞ്ഞെടുത്ത് സംസ്ഥാന സമ്മേളനം സമാപിക്കും.

വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ഭാരവാഹികളായ കെ മധു, എം എ അഗസ്റ്റിന്‍, രാജു മാത്യു, സുര്യ നാരായണന്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, State, Conference, Kerala private Primary headmasters association state conference on Kasaragod
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?