കോഴിക്കോട്ടെ ബിസിനസുകാരനെ കാസര്‍കോട്ടേക്ക് തട്ടിക്കൊണ്ടുവന്ന് 4 ദിവസം ഫര്‍ണിച്ചര്‍ ഗോഡൗണില്‍ തടങ്കല്‍ പാര്‍പ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ 3 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 20.04.2019) കോഴിക്കോട്ടെ ബിസിനസുകാരനെ കാസര്‍കോട്ടേക്ക് തട്ടിക്കൊണ്ടുവന്ന് നാല് ദിവസം ഫര്‍ണിച്ചര്‍ ഗോഡൗണില്‍ തടങ്കല്‍ പാര്‍പ്പിച്ച് ക്രൂരമായി മര്‍ദിച്ച് ലക്ഷങ്ങള്‍ തട്ടിയ എട്ടംഗ സംഘത്തിലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാല്‍ നാങ്കി കടപ്പുറത്തെ ഷഫീഖ് (34), ബേക്കല്‍ മൗവ്വലിലെ ശരീഫ് (32), തൃശൂര്‍ പുതൂര്‍ക്കര ആയന്തോട്ടെ രാഹുല്‍ കെ ആര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് പുറമെ സലീം എന്നയാള്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റു നാല് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

Kasaragod, News, Arrest, Kidnap-case, Businessman kidnapped case, 3 arrested

കോഴിക്കോട് കടലുണ്ടി സ്വദേശിയും മണ്ണൂര്‍ ലബ്ബൈക്ക് ഹൗസില്‍ കുഞ്ഞിമാഹിന്‍ കുട്ടിയുടെ മകനുമായ സഫ് വാനെയാണ് തട്ടിക്കൊണ്ടുവന്ന് മര്‍ദിച്ച് കൊള്ളയടിച്ചത്. ബേബി ഫുഡ് വ്യാപാരിയായ സഫ് വാന്റെ സഹോദരന്‍ റിസ് വാന്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

നാല് ദിവസം മുമ്പ് തട്ടിക്കൊണ്ടുവന്ന് കാസര്‍കോട് കുഡ്‌ലു ബദര്‍ നഗറിലെ ഫര്‍ണിച്ചര്‍ ഗോഡൗണില്‍ പാര്‍പ്പിച്ച യുവാവിനെ ചൂരല്‍ കൊണ്ടടിച്ച് മര്‍ദിച്ച് ഏഴ് ലക്ഷം രൂപ തട്ടിയെടുക്കുകയും ബംഗളൂരുവിലുള്ള സുഹൃത്തിനെ ബന്ധപ്പെട്ട് ഒമ്പത് ലക്ഷം രൂപ തട്ടിയെടുക്കുകയുമായിരുന്നു. കാസര്‍കോട് ടൗണ്‍ സിഐ പ്രദീപ് കന്നിപ്പൊയില്‍, എസ്‌ഐ ബവീഷ് ഷെട്ടി, എ എസ് ഐ രാജീവന്‍ എന്നിവര്‍ ചേര്‍ന്ന് ഫര്‍ണിച്ചര്‍ ഗോഡൗണില്‍ നിന്നും യുവാവിനെ ശനിയാഴ്ച വൈകീട്ടോടെ മോചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ബംഗളൂരുവില്‍ ഐടി കമ്പനി നടത്തിവരികയായിരുന്നു സഫ് വാന്‍. ബിസിനസ് സംബന്ധിച്ചുള്ള പണമിടപാടുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് വിവരം. മറ്റു പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Related News:
കോഴിക്കോട്ടെ ബിസിനസുകാരനെ എട്ടംഗ സംഘം കാസര്‍കോട്ടേക്ക് തട്ടിക്കൊണ്ടുവന്നു, 4 ദിവസം ഫര്‍ണിച്ചര്‍ ഗോഡൗണില്‍ തടങ്കല്‍ പാര്‍പ്പിച്ച് ക്രൂരമായി മര്‍ദിച്ച് ലക്ഷങ്ങള്‍ തട്ടി, 3 പേര്‍ വലയിലായതായി സൂചന

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Arrest, Kidnap-case, Businessman kidnapped case, 3 arrested 
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?