കള്ളവോട്ടിന്റെ പേരില്‍ എല്‍ഡിഎഫ് - യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, 3 യുഡിഎഫ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 23.04.2019) കള്ളവോട്ട് നടക്കുന്നുവെന്ന് പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് പടന്നക്കാട് എല്‍ഡിഎഫ് - യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. അക്രമത്തില്‍ പരിക്കേറ്റ മൂന്ന് യുഡിഎഫ് പ്രവര്‍ത്തകരെ കാഞ്ഞങ്ങാട്ടെ കേരള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം.

പടന്നക്കാട് എസ് എന്‍ ടിടിഐയിലെ 167ാം നമ്പര്‍ ബൂത്തിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമമുണ്ടായത്. സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് നടത്തുന്നുവെന്നാരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തുവന്നതോടെ പോളിംഗ് കേന്ദ്രത്തില്‍ വാക്കുതര്‍ക്കമുണ്ടാകുകയായിരുന്നു. പിന്നീട് പോലീസും മറ്റും ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.


പിന്നീട് പുറത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൗണ്ടറില്‍ ഇരിക്കുമ്പോള്‍ ഒരു സംഘം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ യുഡിഫ് പ്രവര്‍ത്തകരെ ആക്രമിച്ചത്.

Keywords: Kerala, news, Kanhangad, kasaragod, news, Top-Headlines, UDF, LDF, LDF-UDF Clash in Padannakkad


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?