ഒരു കുടുംബത്തിലെ 3 കുട്ടികള്‍ കുടിവെള്ള ടാങ്കില്‍ വീണ് മരിച്ചു

പുത്തൂര്‍: (www.kasargodvartha.com 04.04.2019) ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ പഞ്ചായത്ത് കുടിവെള്ള ടാങ്കില്‍ വീണ് മുങ്ങിമരിച്ചു. ബെട്ടംപാടി ഉണ്ടങ്കളയില്‍ ബുധനാഴ്ചയാണ് സംഭവം. ഉണ്ടങ്കളയിലെ രവി മൂല്യയുടെ മകനും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ജിതേഷ് (13), രവിമൂല്യയുടെ സഹോദരന്‍ ഹരീഷ് മൂല്യയുടെ മകളും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ വിസ്മിത (13), സഹോദരി നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ചൈത്ര (ഒമ്പത്) എന്നിവരാണ് മരിച്ചത്.

ടാങ്കിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു മൂവരും. മൂന്നു മാസം മുമ്പാണ് പഞ്ചായത്ത് ഇവിടെ കുടിവെള്ള ടാങ്ക് സ്ഥാപിച്ചത്. ഇതിനു മുകളില്‍ കയറിയപ്പോള്‍ കുട്ടികള്‍ അബദ്ധത്തില്‍ അകത്തേക്ക് വീണതായിരിക്കാമെന്നാണ് കരുതുന്നത്. കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് ടാങ്കിനകത്ത് മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ടാങ്കിന്റെ മുകളിലെ അടപ്പ് മൂടിയിരുന്നില്ല. ഇതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഗ്രാമപഞ്ചായത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. സംപ്യ പോലീസ് സ്ഥലത്തെത്തി കേസെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Top-Headlines, Death, Obituary, Puthur, Mangalore, Three children of a family die after falling into water tank
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?