പ്ലാസ്റ്റിക്ക് കുപ്പികളും മറ്റും പെറുക്കാനെത്തിയ 3 നാടോടി സ്ത്രീകളെ ആക്രമിച്ച പ്രതിയെ ജയിലിലടച്ചു
വെള്ളരിക്കുണ്ട്: (www.kasargodvartha.com 04.04.2019) പ്ലാസ്റ്റിക്ക് കുപ്പികളും മറ്റും പെറുക്കാനെത്തിയ മൂന്ന് നാടോടി സ്ത്രീകളെ ആക്രമിച്ച സംഭവത്തില്‍ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. നാട്ടക്കല്‍ മോതിരക്കുന്നിലെ ഗണപതിപ്ലാക്കല്‍ ഷിന്റോ ജോസഫിനെ (36) യാണ് കോടതി റിമാന്‍ഡ് ചെയ്തത്. പയ്യന്നൂരിനടുത്ത് ഖാദിമുക്ക് ഏറ്റുകുടുക്കയില്‍ താമസിക്കുന്ന തമിഴ്നാട്ടുകാരായ രാമകൃഷ്ണന്റെ ഭാര്യ ജാനകി (28), സുബ്രഹ്മണ്യന്റെ ഭാര്യ സാവിത്രി (32), മുരുകന്റെ ഭാര്യ ദേവി (30) എന്നിവരാണ് ജോസഫിന്റെ അക്രമത്തിനിരയായത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെ നാട്ടക്കല്‍ മോതിരക്കുന്ന് റോഡിലാണ് സംഭവം. വീടുകള്‍ കയറി പ്ലാസ്റ്റിക്ക് സാധനങ്ങള്‍ ശേഖരിച്ചിരുന്ന ഇവര്‍ റോഡരികില്‍ നിന്നു കുപ്പി പെറുക്കുമ്പോള്‍ ജോസഫെത്തി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Vellarikundu, Top-Headlines, arrest, Police, Attack case accused remanded
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Vellarikundu, Top-Headlines, arrest, Police, Attack case accused remanded
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment