വ്യാജ പാര്‍ക്കിംഗ് ടിക്കറ്റ്; ബംഗ്ലാദേശ് പൗരന് ദുബൈയില്‍ 3 മാസം തടവുശിക്ഷയും നാടുകടത്തലും

ദുബൈ: (www.kvartha.com 27.04.2019) വ്യാജ പാര്‍ക്കിങ് ടിക്കറ്റുണ്ടാക്കി ഉപയോഗിച്ച പ്രവാസിക്ക് ശിക്ഷ വിധിച്ച് ദുബൈ കോടതി. രണ്ട് ദിര്‍ഹത്തിന്റെ വ്യാജ പാര്‍ക്കിങ് ടിക്കറ്റുണ്ടാക്കി ഉപയോഗിച്ചതിന് 44കാരനായ ബംഗ്ലാദേശ് പൗരനാണ് മൂന്ന് മാസം തടവ് ശിക്ഷയും അതിന് ശേഷം നാടുകടത്താനും കോടതി ശിക്ഷ വിധിച്ചത്. വ്യാഴാഴ്ചയാണ് കോടതി ശിക്ഷ വിധിച്ചത്.

മാര്‍ച്ച് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാളുടെ കൈയിലുണ്ടായിരുന്ന പാര്‍ക്കിങ് ടിക്കറ്റില്‍ തീയതി തിരുത്തി വ്യാജ ടിക്കറ്റുണ്ടാക്കിയത്. പാര്‍ക്കിംഗ് ഏരിയയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്‍സ്പെക്ടര്‍ക്ക് സംശയം തോന്നി വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

Man deported for forging Dh2 parking ticket in Dubai, Dubai, News, Bangladesh, Natives, Court, Gulf, World

നാഇഫ് പോലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഇയാള്‍ കുറ്റം നിക്ഷേധിച്ചെങ്കിലും പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man deported for forging Dh2 parking ticket in Dubai, Dubai, News, Bangladesh, Natives, Court, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?