3 സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി കൗണ്‍സിലറുടെ നേതൃത്വത്തില്‍ യുവാക്കളുടെ വേറിട്ട കലാശക്കൊട്ട്

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.04.2019) കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന മൂന്ന് സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി കൗണ്‍സിലറുടെ നേതൃത്വത്തില്‍ യുവാക്കളുടെ വേറിട്ട കലാശക്കൊട്ട് ശ്രദ്ധേയമായി. കാഞ്ഞങ്ങാട് നഗരസഭ 14ാം വാര്‍ഡ് സ്വതന്ത്ര കൗണ്‍സിലര്‍ നേതൃത്വത്തില്‍ ടൗണ്‍ ബോയ്‌സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ പ്രചരണം നടത്തിയത്.

തെരഞ്ഞെടുപ്പിനെ നേരിടേണ്ടത് നിലപാടുകള്‍ നോക്കിയാണെന്നും ഇതിന്റെ പേരില്‍ ശത്രുതയോ അക്രമമോ ഉണ്ടാകരുതെന്നുമാണ് ഇവരുടെ ആവശ്യം. കോണ്‍ഗ്രസ്, സിപിഎം, ബിജെപി കക്ഷികളുടെ പതാകകള്‍ കയ്യിലേന്തിയാണ് ഇവര്‍ പ്രചരണം കൊഴുപ്പിച്ചത്.

തങ്ങള്‍ക്കിടയില്‍ സൗഹൃദം മാത്രമേ ഉള്ളൂവെന്നും ഒരു കക്ഷിയോടും വിധേയത്വമോ വെറുപ്പോ ഇല്ലെന്നും അവരവരുടെ നിലപാടുകള്‍ക്കനുസരിച്ച് വോട്ട് ചെയ്യാമെന്നും സൗഹൃദം എപ്പോഴും കാത്തുസൂക്ഷിക്കണമെന്നുമാണ് ഇവര്‍ വ്യക്തമാക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, News, Kanhangad, Election, Trending, Club, BJP, UDF, LDF, Flag, Car, Final movement of election propaganda for 3 candidates. 
 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?