സ്വകാര്യ ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവം; 3 ജീവനക്കാര്‍ക്കെതിരെ കേസെടുത്തു; ബസിന്റെ പര്‍മിറ്റ് റദ്ദാക്കും
ആലപ്പുഴ: (www.kvartha.com 22.04.2019) ബംഗളൂരുവിലേക്കുള്ള സ്വകാര്യ ബസില്‍ യാത്രക്കാരെ ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ കൊച്ചി പോലീസ് കേസെടുത്തു. ബസ് പിടിച്ചെടുക്കാന്‍ പോലീസ് തീരുമാനിച്ചു. മൂന്ന് ബസ് ജീവനക്കാരെ പ്രതികളാക്കിയാണ് കേസ് എടുത്തിട്ടുള്ളത്. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കമ്പനി മാനേജരെയും പോലീസ് കസ്റ്റഡിയിലെടുത്തു. മരട് പോലീസാണ് നടപടി സ്വീകരിച്ചത്.
അതേസമയം മര്‍ദിച്ചവരെ തിരിച്ചറിയാനായി ബസില്‍ രാത്രി ജോലിയില്‍ ഉണ്ടായിരുന്നവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സുരേഷ് കല്ലട ബസ് കമ്പനിയിലെ മൂന്ന് ജീവനക്കാര്‍ക്കെതിരെയാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഞായറാഴ്ച വൈകിട്ട് സോഷ്യല്‍ മീഡിയയിലടക്കം സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ബസിലെ യാത്രക്കാരിലൊരാള്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെ തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് കേടായതിന് പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മില്‍ വാക്കേറ്റം നടക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു ബസില്‍ കൊച്ചി വൈറ്റില എത്തിയപ്പോള്‍ ബസ് ജീവനക്കാര്‍ സംഘംചേര്‍ന്ന് തിരിച്ചടിക്കുകയായിരുന്നു.

മര്‍ദനത്തില്‍ പരിക്കേറ്റ യുവാക്കളെ ബസില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. അതേസമയം സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ മാത്രമാണ് മരട് പോലീസ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മര്‍ദനത്തില്‍ പരിക്കേറ്റ യാത്രക്കാര്‍ തൃശൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ പ്രതികരണവുമായി സിറ്റി പോലീസ് കമ്മീഷണര്‍ രംഗത്തെത്തി. കല്ലട ബസിലെ യാത്രക്കാര്‍ക്ക് ജീവനക്കാരില്‍ നിന്ന് മര്‍ദനമേറ്റ വിഷയത്തില്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനുള്ള റിപ്പോര്‍ട്ട് കൊടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. നിലവില്‍ രണ്ട് പ്രതികളും കല്ലട ബസ് മാനേജറും പോലീസ് കസ്റ്റഡിയിലുണ്ട്. ബസ് പിടിച്ചെടുക്കാനാവശ്യമായ നിര്‍ദേശം നല്‍കി കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
കല്ലട ബസിന്റെ ഉടമയെയും ജീവനക്കാരെയും പോലീസ് വിളിപ്പിച്ചിട്ടുണ്ട്. വിശദമായ അന്വേഷണമാണ് കേസില്‍ നടക്കുന്നത്. മര്‍ദനത്തില്‍ പങ്കുള്ളവരെയെല്ലാം പ്രതികളാക്കും. സംഭവം ആസൂത്രിമാണോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. പരിക്കേറ്റവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും. പ്രതികളുടെ ക്രിമനല്‍ പശ്ചാത്തലം പരിശോധിക്കുമെന്നും കേസില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ട് പോകുമെന്നും കമ്മീഷണര്‍ അറിയിച്ചു.
അതിനിടെ ബസ് കമ്പനിയുടെ ഉടമയെ നോട്ടീസ് നല്‍കി വിളിച്ചു വരുത്താന്‍ ദക്ഷിണമേഖല എ.ഡി.ജി.പി മനോജ് എബ്രഹാമിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവിയും അറിയിച്ചു. കമ്പനിയുടെ തിരുവനന്തപുരത്തെ പ്രതിനിധികളെ തിങ്കളാഴ്ച തന്നെ പോലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്താനും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.
ബസിലെ സംഭവങ്ങള്‍ ഷൂട്ട് ചെയ്ത് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ജേക്കബ് ഫിലിപ്പിനെ ഡിജിപി ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Private bus staff thrash passengers in Kerala, force them out, Alappuzha, News, Crime, Criminal Case, Attack, Passengers, Complaint, Police, Case, Kerala.

Powered by Info News For You

Comments
Post a Comment