അഞ്ചു വയസ്സിനു താഴെയുള്ള 3 കുട്ടികളെ വീട്ടില്‍ പൂട്ടിയിട്ട് അമ്മയുടെ കൊടും ക്രൂരത; ഭക്ഷണം പോലും കിട്ടാതെ അവശനിലയിലായ കുട്ടികളെ ഒടുവില്‍ പോലീസ് എത്തി മോചിപ്പിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറി

കോഴിക്കോട് : (www.kvartha.com 20.04.2019) അഞ്ചു വയസ്സിനു താഴെയുള്ള മൂന്നു കുട്ടികളെ വീട്ടില്‍ പൂട്ടിയിട്ട് അമ്മയുടെ കൊടും ക്രൂരത. ഭക്ഷണം പോലും കിട്ടാതെ ഒരു ദിവസം മുഴുവനും കഴിഞ്ഞ കുട്ടികളെ ഒടുവില്‍ പോലീസ് എത്തി മോചിപ്പിച്ച് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്കു കൈമാറി. രാമനാട്ടുകര നിസരി ജംക്ഷനു സമീപം വാടക വീട്ടില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശിയുടെയും കര്‍ണാടക സ്വദേശിനിയുടെയും രണ്ട്, മൂന്ന്, അഞ്ച് വയസ്സ് വീതമുള്ള ആണ്‍കുട്ടികളെയാണു പോലീസ് മോചിപ്പിച്ചത്.

രണ്ടാഴ്ച മുന്‍പു ജോലിക്കു പോയ പിതാവ് സുരേഷ് ഇതുവരെ വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. ഇതിനിടെ വ്യാഴാഴ്ച രാവിലെ വീടു പൂട്ടി കര്‍ണാടകയിലേക്കു പോയെന്നു സംശയിക്കുന്ന അമ്മയെ കണ്ടെത്താനുമായിട്ടില്ല. വ്യാഴാഴ്ച രാത്രിയായിട്ടും അമ്മയെ കാണാതെ കുട്ടികള്‍ കരഞ്ഞു. കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാര്‍ ഉടന്‍ തന്നെ ഫറോക്ക് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Cops rescue kids locked up inside house without food,Kozhikode, News, Karnataka, Police, Trending, Crime, Criminal Case, Police, Case, Children, Kerala

വ്യാഴാഴ്ച രാവിലെ 7.30 മണിയോടെയാണ് ലത കുട്ടികളെ മുറിയില്‍ പൂട്ടി പുറത്തേക്ക് പോയത്. എന്നാല്‍ വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് അയല്‍ക്കാര്‍ വിവരമറിഞ്ഞ് പോലീസിനെ വിളിക്കുന്നത്.

പോലീസ് വാതിലിന്റെ പൂട്ട് പൊളിച്ചാണു കുട്ടികളെ മോചിപ്പിച്ചത്. ഇവര്‍ ഇപ്പോള്‍ ശിശു സംരക്ഷണ കേന്ദ്രത്തില്‍ കഴിയുകയാണ്. കുട്ടികളെ വീട്ടു തടങ്കലിലാക്കി പീഡിപ്പിച്ചതിനു രക്ഷിതാക്കള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് തിരച്ചില്‍ ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cops rescue kids locked up inside house without food,Kozhikode, News, Karnataka, Police, Trending, Crime, Criminal Case, Police, Case, Children, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?