വാഹന ഗതാഗതം തടസപ്പെടുത്തിയതിനെ ചൊല്ലിയുണ്ടായ പ്രശ്‌നത്തില്‍ ഗള്‍ഫുകാരന്റെ വീടിനു നേരെ ഗുണ്ടാആക്രമണം; വീടും കാറും തകര്‍ത്തു, 3 പേര്‍ക്കെതിരെ കേസെടുത്തു, മുഖ്യമന്ത്രിക്ക് പരാതി

തൃശൂര്‍: (www.kvartha.com 16.04.2019) വാഹന ഗതാഗതം തടസപ്പെടുത്തിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനു പിന്നാലെ ഗള്‍ഫുകാരന്റെ വീടിനു നേരെ ഗുണ്ടാആക്രമണം. വീടും കാറും സംഘം അടിച്ചുതകര്‍ത്തു. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അന്തിക്കാട് കല്ലിടവഴിയിലെ ഗള്‍ഫുകാരനായ വെളക്കേത് മധുവിന്റെ വീടിനു നേരെയാണ് കഴിഞ്ഞ ദിവസം ഗുണ്ടാആക്രമണം നടന്നത്. സംഭവത്തില്‍ അമാന്‍, അക്കു, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെ അന്തിക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

 Attack against House at Andikkad, Thrissur, Kerala, News, attack, House, Case, Complaint.
File Photo
സംഭവവുമായി ബന്ധപ്പെട്ട് അനന്തു എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും ഇയാള്‍ക്ക് അക്രമത്തില്‍ പങ്കില്ലെന്ന് കണ്ട് വിട്ടയച്ചതായി അന്തിക്കാട് പോലീസ് കെവാര്‍ത്തയോട് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 8.30 മണിയോടെ വീടിനു സമീപത്ത് ഗതാഗത തടസം സൃഷ്ടിക്കുന്ന രീതിയില്‍ യുവാക്കള്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്നു. ഇതിനെ കാറോടിക്കുകയായിരുന്ന മധുവിന്റെ മകന്‍ അരുണ്‍ ചോദ്യം ചെയ്തിരുന്നു. പിന്നാലെ ഇതുവഴി കടന്നുപോയ യുവാക്കള്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

രാത്രി 10.30 മണിയോടെയാണ് ബൈക്കുകളിലും മറ്റുമായെത്തിയ ഒരു സംഘം അക്രമം അഴിച്ചുവിട്ടതെന്ന് വീട്ടുകാര്‍ വ്യക്തമാക്കി. ലഹരി മാഫിയ സംഘത്തില്‍പെട്ടവരാണ് അക്രമത്തിനു പിന്നിലെന്ന് വീട്ടുകാരും നാട്ടുകാരും ആരോപിച്ചു. ഇതിനു മുമ്പും ഇവര്‍ക്കെതിരെ പരാതികളുയര്‍ന്നിരുന്നുവെങ്കിലും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇവരെ താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. അന്തിക്കാട് തന്നെയുള്ള ബേക്കറി സ്ഥാപനത്തില്‍ രാത്രി ഓട് പൊളിച്ച് നാശനഷ്ടം വരുത്തിയതിനും പ്രളയ സമയത്ത് വാഹനങ്ങളില്‍ നിന്ന് പെട്രോള്‍, ബാറ്ററി തുടങ്ങിയ സാധനങ്ങള്‍ മോഷണം നടത്തിയ കുറ്റകൃത്യത്തിനാണ് ഇവരെ പിടികൂടിയിരുന്നത്.

കാറും വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ത്ത പ്രതികള്‍ മധുവിന്റെ ഭാര്യ ഐശ്വരിക്കു നേരെ ഇരുമ്പുവടി കൊണ്ട് കുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇവരുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. ഗള്‍ഫിലുള്ള മധുവിന്റെ മകന്‍ അരുണിനെയും ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. മൂന്നു പേരാണ് അക്രമം നടത്തിയത്. വീടിന് പുറത്ത് ഗേറ്റിനടുത്ത് മറ്റു രണ്ടു പേര്‍ ബൈക്കിലുണ്ടായിരുന്നതായി വീട്ടുകാര്‍ പറയുന്നു. ഗള്‍ഫിലുള്ള മധു ഇ-മെയിലായാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Attack against House at Andikkad, Thrissur, Kerala, News, attack, House, Case, Complaint.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?