കടയില്‍ നിന്നും പണവും ഫോണും കവര്‍ച്ച ചെയ്ത കേസില്‍ പ്രതിക്ക് 3 വര്‍ഷം തടവും പിഴയും

കാഞ്ഞങ്ങാട്: (www.kasargodvartha.com 10.04.2019) കടയുടെ ചില്ല് തകര്‍ത്ത് അകത്ത് കടന്ന് പണവും ഫോണും കവര്‍ച്ച ചെയ്ത സംഭവത്തില്‍ മോഷ്ടാവിന് തടവും പിഴയും. തിരുവന്തപുരം കരമന കാലടി ചുള്ളിയിലെ വി അനൂപിനെ (36)യാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാം ക്ലാസ് കോടതി (ഒന്ന്) മൂന്ന് വര്‍ഷം തടവിനും 4,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

അജാനൂര്‍ കൊളവയലിലെ കുഞ്ഞമ്പുവിന്റെ മകന്‍ ഡി വി മനീഷിന്റെ ഉടമസ്ഥതയിലുള്ള സര്‍ജി കെയര്‍ ആശുപത്രിക്ക് സമീപത്തെ അല്‍നൂര്‍ കോപ്ലംക്സിലെ ഡബ്ല്യൂ എസ് അസോസിയേറ്റ് എന്ന സ്ഥാപനത്തിലാണ് 2018 ഓഗസ്ത് 26 നാണ് കവര്‍ച്ച നടന്നത്. കടയുടെ ഗ്ലാസ് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് ഷെല്‍ഫിന്റെ പൂട്ട് തകര്‍ത്ത് അകത്തുണ്ടായിരുന്ന 6,500 രൂപയും 1,500 രൂപ വിലവരുന്ന ജിയോ ഫോണും ബാഗും മോഷ്ടിക്കുകയായിരുന്നു. മനീഷിന്റെ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, case, Police, accused, court, Fine for robbery case accused
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?