അപ്രഖ്യാപിത പവര്‍ക്കട്ട്; 387 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ഭോപ്പാല്‍: (www.kvartha.com 21.04.2019) അപ്രഖ്യാപിത പവര്‍ക്കെട്ട് ഏര്‍പ്പെടുത്തിയതിന് 387 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മധ്യപ്രദേശിലാണ് പവര്‍ കട്ടിനെതിരെ നിരന്തരം പരാതികളുയര്‍ന്നതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

സംസ്ഥാനത്തെ വൈദ്യുതി വിതരണത്തെക്കുറിച്ചും പവര്‍ കട്ടിനെക്കുറിച്ചും നാല് ദിവസങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രി കമല്‍ നാഥ് റിപ്പോര്‍ട്ട് തേടിയിരുന്നു. വൈദ്യുതി വിതരണത്തിന് മേല്‍നോട്ടം വഹിക്കാനും പവര്‍ കട്ടുണ്ടായാല്‍ ഇലക്ട്രിസിറ്റി കമ്പനിയുമായി ബന്ധപ്പടാനും മുഖ്യമന്ത്രി മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. തടസം കൂടാതെ വൈദ്യുതി വിതരണം നടക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ കളക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വൈദ്യുതി വിതരണത്തില്‍ തടസം സൃഷ്ടിക്കുന്നവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. 


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Electricity, Madhya pradesh, Bhopal, Madhya Pradesh govt penalises 387 employees for unscheduled power cuts


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?