37കാരന്‍ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു, പരാതിയുമായി സീരിയല്‍ നടി രംഗത്ത്
കായംകുളം:(www.kasargodvartha.com 12/04/2019) 37കാരന്‍ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് സീരിയല്‍ നടി കായകുളം പോലീസില്‍ പരാതി നല്‍കി. ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്ന് ആരോപിച്ചാണ് സീരിയല്‍ നടി 37കാരനായ എറണാകുളം സ്വദേശി സിയ എന്ന യുവാവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. തന്നെ വശീകരിച്ച് പീഡിപ്പിച്ചെന്നും അതിന് ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്നുമാണ് പരാതി പറയുന്നത്.
61കാരിയായ തന്നെ ഫോണ്‍ മുഖേനയാണ് യുവാവ് പരിചയപ്പെട്ടത്. ഇതിന് ശേഷം കൂടുതല്‍ അടുപത്തിലാവുകയും സ്മാര്‍ട് ഫോണ്‍ വാങ്ങി നല്‍കുകയും ചെയ്തു, പിന്നീട് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. കായംകുളത്തെ വീട്ടില്‍ അതിക്രമിച്ചു കയറിയും തോട്ടപ്പള്ളിയിലെ ഹോട്ടലിലും പല തവണ പീഡിപ്പിച്ചു തുടര്‍ന്ന് തന്റെ സമ്മതം കൂടാതെ ദൃശ്യങ്ങള്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ അയല്‍വാസികള്‍ക്കും ഭര്‍ത്താവിനും അയച്ചു സ്വകാര്യത നശിപ്പിച്ചതായും പരാതിയില്‍ പറയുന്നു. നടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രഥമിക അന്വേഷണം നടത്തിയ പോലിസിന് പ്രതിയായ യുവാവ് വിദേശത്താണെന്നാണ് ലഭിച്ച വിവരം. നടിയുടെ പരാതിയില്‍ കായംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Top-Headlines, Police, Complaint, Police, Molestation, Investigation,Actress complaint lodged on molestation

Powered by Info News For You

Comments
Post a Comment