ശ്രീലങ്കന്‍ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെര്‍ണാണ്ടോ രാജിവച്ചു; രാജി 359 പേരുടെ മരണത്തിനിടയാക്കിയ ചാവേറാക്രമണത്തില്‍ സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്

കൊളംബോ: (www.kvartha.com 26.04.2019) സ്‌ഫോടന പരമ്പരകളില്‍ വലിയ സുരക്ഷാ വീഴ്ചകളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ശ്രീലങ്കയിലെ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെര്‍ണാണ്ടോ രാജിവച്ചു. കഴിഞ്ഞ ഞായറാഴ്ച രാവിലെ ഈസ്റ്റര്‍ ദിനത്തില്‍ 359 പേരുടെ മരണത്തിനിടയാക്കിയ ചാവേറാക്രമണത്തില്‍ സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഹേമസിരിയുടെ രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിരോധ സെക്രട്ടറിയോടും ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് പുജിത് ജയസുന്ദരയോടും രാജിവയ്ക്കാന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന കഴിഞ്ഞദിവസം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുവരും തങ്ങളുടെ ചുമതലകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു രാജി വെക്കാന്‍ ആവശ്യപ്പെട്ടത്. അതേസമയം, സ്വന്തം നിലയില്‍ യാതൊരു പിഴവും ഉണ്ടായിട്ടില്ലെന്നാണു പ്രതിരോധ സെക്രട്ടറിയുടെ നിലപാട്.

Sri Lanka’s Defence Secretary resigns following suicide bomb attacks, Trending, News, Sri Lanka, Minister, Resignation, Report, World.

ആക്രമണം ഉണ്ടായേക്കുമെന്ന് നേരത്തേ തന്നെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും തടയാന്‍ സാധിക്കാതിരുന്നത് വലിയ വീഴ്ചയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഈസ്റ്റര്‍ ദിനത്തില്‍ പള്ളികളിലും ഹോട്ടലുകളിലുമായി നടന്ന ചാവേര്‍ബോംബ് സ്‌ഫോടനങ്ങളില്‍ 359 പേരാണ് ശ്രീലങ്കയില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്നും പലയിടത്തും ബോംബ് സ്‌ഫോടനമുണ്ടായി.

കൊളംബോയില്‍നിന്ന് 40 കിലോമീറ്റര്‍ കിഴക്കുള്ള പുഗോഡ നഗരത്തില്‍ കഴിഞ്ഞദിവസം വീണ്ടും സ്ഫോടനം നടന്നു. എന്നാല്‍ ആര്‍ക്കും അപകടം സംഭവിച്ചതായി റിപ്പോര്‍ട്ടില്ല. പുഗോഡയിലെ മജിസ്‌ട്രേട്ട് കോടതിക്ക് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു സ്‌ഫോടനം. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണെന്ന് ഔദ്യോഗിക വക്താവ് റുവാന്‍ ഗുണശേഖര വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

സുരക്ഷാഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശ്രീലങ്കയിലെ കത്തോലിക്കാ പള്ളികള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു. സുരക്ഷാസേനയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് തീരുമാനം. ഈ സാഹചര്യത്തിലാണ് സുരക്ഷാ മുന്‍കരുതല്‍. എന്നാല്‍, ശവസംസ്‌കാരച്ചടങ്ങുകള്‍ക്ക് തീരുമാനം ബാധകമല്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sri Lanka’s Defence Secretary resigns following suicide bomb attacks, Trending, News, Sri Lanka, Minister, Resignation, Report, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?