ഈ മണ്ഡലത്തില്‍ 35,000 വോട്ടിന് ഇടതുസ്ഥാനാര്‍ത്ഥി തോല്‍ക്കുമെന്ന് സിപിഎം ജില്ലാ കമ്മിറ്റി റിപോര്‍ട്ട്
മലപ്പുറം: (www.kvartha.com 28.04.2019) ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ കേരളത്തില്‍ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബൂത്തുതലം മുതല്‍ സംസ്ഥാന കമ്മിറ്റികള്‍ വരെ കൂട്ടിക്കിഴക്കലുകളുമായി ഉറക്കമില്ലാത്ത രാത്രികളാണിപ്പോള്‍. 20ല്‍ 18 സീറ്റുകള്‍ ഇടതുപക്ഷം നേടുമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പറയുമ്പോഴും അതത് ജില്ലാ കമ്മിറ്റികളുടെ റിപോര്‍ട്ട് സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ തല്ലിക്കെടുത്തുന്നതാണ്.
മുസ്ലിം ലീഗിന്റെ ഉറച്ച സീറ്റായി കണക്കാക്കുന്ന പൊന്നാനി മണ്ഡലം ഇത്തവണ ഇടതുപക്ഷം പിടിച്ചെടുക്കുമെന്നാണ് സംസ്ഥാന നേതൃത്വം ഉറപ്പിച്ച് പറയുന്നത്. എന്നാല്‍ മലപ്പുറം ജില്ലാ കമ്മിറ്റി നല്‍കിയ റിപോര്‍ട്ട് നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിക്കുന്നതാണ്.
ഇടത് മുന്നണി സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ 35,000 വോട്ടിന് തോല്‍ക്കുമെന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയതായാണ് വിവരം. അതേസമയം തൃത്താല, തവനൂര്‍, പൊന്നാനി എന്നീ നിയോജക മണ്ഡലങ്ങളില്‍ അന്‍വറിന് ഭൂരിപക്ഷം ലഭിക്കുമെന്നും സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയ കണക്കില്‍ ജില്ലാ കമ്മിറ്റി വ്യക്തമാക്കിയതായാണ് വിവരം. വോട്ടെടുപ്പ് ദിവസവും അതിന് ശേഷവും ബൂത്ത് കമ്മിറ്റികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിപിഎം കണക്ക് തയ്യാറാക്കിയിരിക്കുന്നത്. അതേസമയം ഇത്തരമൊരു റിപ്പോര്‍ട്ട് ഔദ്യോഗികമായി നല്‍കിട്ടില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങളുടെ പ്രതികരണം.
പി വി അന്‍വറിന് പൊന്നാനി, തവനൂര്‍, തൃത്താല എന്നീ മൂന്ന് മണ്ഡലങ്ങളില്‍ ഭൂരിപക്ഷം ലഭിക്കുമെങ്കിലും മറ്റു മണ്ഡലങ്ങളിലെ ലീഡ് കൊണ്ട് ഇ ടി ഇത് മറികടക്കും. പൊന്നാനിയില്‍ 11,000 വോട്ടിന്റെയും മന്ത്രി കെ ടി ജലീലിന്റെ തവനൂരില്‍ 5,000 വോട്ടിന്റെയും തൃത്താലയില്‍ 4,000 വോട്ടിന്റെയും ഭൂരിപക്ഷമാണ് അന്‍വറിന് പ്രതീക്ഷിക്കുന്നത്. എന്നാല്‍ തിരൂരങ്ങാടി (22,000), കോട്ടക്കല്‍ (15,000), തിരൂര്‍ (12,000), താനൂരില്‍ (6,000) എന്നിവിടങ്ങളില്‍ ഇ ടി മുഹമ്മദ് ബഷീര്‍ ഭൂരിപക്ഷം നേടുമെന്നും മുസ്‌ലിം ലീഗിനും കോണ്‍ഗ്രസിനുമുള്ള സ്വാധീനം ഇവിടെ വിജയത്തിന് വിലങ്ങുതടിയാകുമെന്നുമാണ് പാര്‍ട്ടി നിഗമനം.
എന്നാല്‍ ഇ ടി ലീഡ് നേടുമെന്ന് സിപിഎം പറയുന്ന താനൂരിലും, തിരൂരിലും തനിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. 2004ല്‍ 18 സീറ്റുകള്‍ ഇടതുപക്ഷം നേടിയപ്പോള്‍ യുഡിഎഫിനൊപ്പം നിന്ന ഏക സീറ്റാണ് പൊന്നാനി. എന്നാല്‍ ഇത്തവണ അത് എങ്ങനെയെങ്കിലും പിടിച്ചെടുക്കണമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ത്ഥി വി അബ്ദുര്‍ റഹ് മാന്‍ 65,000 വോട്ടിന് തോല്‍ക്കുമെന്നായിരുന്നു സിപിഎമ്മിന്റെ കണക്ക്. എന്നാല്‍ അന്ന് ഇടിയോട് തോറ്റത് 25,410 വോട്ടുകള്‍ക്കായിരുന്നു. ഈ കണക്കുകളും സ്ഥാനാര്‍ത്ഥിയുടെ ആത്മവിശ്വാസത്തിലും പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് സംസ്ഥാന നേതൃത്വം.
Keywords: PV Anwar will be lost in Ponnani for 35,000 votes, Kerala, Malappuram, News, Lok Sabha, Election, Trending, Voters, CPM,

Powered by Info News For You

Comments
Post a Comment