വോട്ടറാകാന്‍ ഒരാള്‍ അപേക്ഷിച്ചത് 34 തവണ; മറ്റൊരാള്‍ 25 തവണ

പത്തനംതിട്ട: (www.kvartha.com 04.04.2019) വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനായി ഒരു വ്യക്തി അപേക്ഷ നല്‍കിയത് 34 തവണ. അടൂര്‍ മണ്ഡലത്തിലാണ് ഇത്തരം അപേക്ഷകള്‍ വ്യാപകമായി കിട്ടിയത്. ഫോട്ടോയുള്‍പ്പെടെ ഒരു അപേക്ഷയിലും വ്യത്യാസങ്ങളൊന്നുമില്ല. ഒടുവില്‍ ഒരു അപേക്ഷ സ്വീകരിക്കുകയും മറ്റ് 33 എണ്ണം നിരസിക്കുകയും ചെയ്തതായി അടൂര്‍ എആര്‍ഒ ബീനാറാണി അറിയിച്ചു. ഇവിടെതന്നെ മറ്റൊരു വ്യക്തി 25 തവണയും അപേക്ഷിച്ചിട്ടുണ്ട്.

ഒന്നിലധികംതവണ അപേക്ഷ നല്‍കിയവര്‍ എല്ലാ മണ്ഡലത്തിലും നിരവധിയുണ്ട്. ഇത്തരം അപേക്ഷകളാണ് നിരസിക്കപ്പെട്ട അപേക്ഷകളുടെ എണ്ണം ഉയര്‍ത്തിയത്. നിലവില്‍ വോട്ടര്‍ കാര്‍ഡുള്ളവരും പുതിയ കാര്‍ഡിനായി അപേക്ഷ നല്‍കിയ കേസുകളും കുറച്ചധികമുണ്ട്. പോലീസിന്റെ സഹായത്തോടെയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഈ അപേക്ഷകള്‍ പരിശോധിച്ച് തീരുമാനമെടുത്തത്.

 Lok Sabha election voter registration, Pathanamthitta, News, Kerala, Politics, Election, Lok Sabha, Trending

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Lok Sabha election voter registration, Pathanamthitta, News, Kerala, Politics, Election, Lok Sabha, Trending.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?