ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടന പരമ്പര; മരണസംഖ്യ 321 ആയി; മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് കൂട്ടക്കുഴിമാടങ്ങള്‍ ഒരുക്കി

കൊളംബോ: (www.kvartha.com 23.04.2019) ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 321 ആയി. സ്‌ഫോടനത്തില്‍ പരിക്കറ്റ അഞ്ഞൂറോളം ആളുകള്‍ ചികിത്സയിലാണ്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണംസംഖ്യ ഇനിയും വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

കൂട്ടക്കുഴിമാടങ്ങള്‍ ഒരുക്കിയാണ് നിരവധി മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. വടക്കന്‍ കൊളംബോയിലെ നെഗോംബോ സെന്റ് സെബാസ്റ്റിയന്‍സ് കത്തോലിക്കാ പള്ളിയില്‍ ചൊവ്വാഴ്ച്ച രാവിലെ 30 പേരുടെ ശവസംസ്‌കാര ചടങ്ങാണ് നടന്നത്. ഈ പള്ളിയില്‍ ഈസ്റ്റര്‍ ശുശ്രൂഷകള്‍ നടക്കുന്നതിനിടെയുണ്ടായ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരായിരുന്നു ഇവര്‍.


ഞായറാഴ്ച്ചയാണ് ഈസ്റ്റര്‍ ആഘോഷങ്ങള്‍ നടക്കുന്നതിനിടെ ശ്രീലങ്കയിലെ കൊളംബോയില്‍ മൂന്ന് ക്രിസ്ത്യന്‍ ദേവാലയങ്ങളിലും മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിലും പാര്‍പ്പിട സമുച്ചയങ്ങളിലുമുള്‍പ്പടെ സ്‌ഫോടനമുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Sri Lanka, News, Blast, Terror Attack, Colombo, Dead Body, Sri Lankan Blasts; Death Toll Reaches 321


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?