ന്യൂനമര്‍ദ്ദം 'ഫാനി 'ചുഴലിക്കാറ്റായി: 30ന് അതിതീവ്രമാകും, കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം 'ഫാനി 'ചുഴലിക്കാറ്റായി രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.കാറ്റ് 30ന് ആന്ധ്ര തമിഴ്‌നാട് തീരത്തെത്തും. ഇതിന്റെ ഭാഗമായി േകരളത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ വ്യാപകമായി മഴ ലഭിക്കുവാനും 50 കിമി വരെ വേഗത്തില് കാറ്റുവീശുവാന്‍ സാധ്യത ഉണ്ട്. ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍ ഉടനെ തിരിച്ചെത്തണമെന്നും മുന്നറിയിപ്പ് നലകിയിട്ടുണ്ട്. തെക്കുകിഴക്കന്‍ ശ്രീലങ്കയോട് ചേര്‍ന്ന് രൂപംകൊണ്ട ഫാനി ഇന്ന് വൈകിട്ടോടെ ചുഴിക്കാറ്റാകും.
ഏപ്രില്‍ 29, 30 ദിവസങ്ങളില്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. ഏപ്രില്‍ 29 ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും ഏപ്രില്‍ 30 ന് കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും 'മഞ്ഞ' അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Powered by Info News For You
Comments
Post a Comment