പോളിങ് ബൂത്തിലെത്താന്‍ ഭിന്നശേഷിക്കാര്‍ക്കായി 300 ഓട്ടോറിക്ഷകള്‍

ആലപ്പുഴ: (www.kvartha.com 22.04.2019) ജില്ലയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലെയും ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ വിപുലമായ സൗകര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തവണ ഒരുക്കി. ജില്ലയിലെ 5419 ഭിന്നശേഷിക്കാര്‍ക്കായി 300 ഓട്ടോറിക്ഷകളാണ് പോളിങ് ബൂത്തുകളിലേക്ക് എത്തുന്നതിനായി ഒരുക്കിയിരിക്കുന്നത്.

കുട്ടനാട് അടക്കമുള്ള പ്രദേശങ്ങളിലെ ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്കായി ബോട്ട് സൗകര്യവും ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കാന്‍ ഇവര്‍ക്കായി പിഡബ്ലിയുഡി (പേഴ്സണ്‍ വിത്ത് ഡിസേബിലിറ്റി ) എന്ന പേരില്‍ പ്രത്യേക മൊബൈല്‍ അപ്ലിക്കേഷന്‍ തന്നെ കമ്മീഷന്‍ പുറത്തിറക്കിയിരുന്നു.

300 autorickshaw for disability people, Alappuzha, News, Kerala, Lok Sabha, Election, Voters, Trending

അപ്ലിക്കേഷനിലൂടെ തങ്ങളുടെ ശാരീരിക പ്രശ്നങ്ങളെക്കുറിച്ച് ഭിന്നശേഷിക്കാര്‍ക് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനും സേവനങ്ങള്‍ ആവശ്യപ്പെടാനും കഴിയും. ഇവര്‍ക്ക് അനുയോജ്യമായ പോളിങ് സ്റ്റേഷനുകള്‍ ലഭ്യമാക്കുകയും പ്രത്യേക ക്യു ഒരുക്കുകയും ചെയ്യും. വീല്‍ചെയര്‍ ആവശ്യമുള്ളവര്‍ക്ക് അത് ലഭ്യമാക്കുകയും ചെയ്യും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 300 autorickshaw for disability people, Alappuzha, News, Kerala, Lok Sabha, Election, Voters, Trending.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?